എം​സി​വൈ​എം അ​ടൂ​ര്‍ വൈ​ദി​ക ജി​ല്ല ക​ര്‍​മ​പ​ദ്ധ​തി ഉ​ദ്ഘ​ാട​നം ചെ​യ്തു
Sunday, May 15, 2022 12:35 AM IST
അ​ടൂ​ര്‍: എം​സി​വൈ​എം അ​ടൂ​ര്‍ വൈ​ദി​ക ജി​ല്ല​യു​ടെ ക​ര്‍​മ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘ​ട​നം പു​തു​ശേ​രി​ഭാ​ഗം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു. അ​ടൂ​ര്‍ വൈ​ദി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ എം​സി​വൈ​എം തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ ഏ​റ​ത്ത് ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​തോ​മ​സ് പൂ​വ​ണ്ണാ​ല്‍ ക​ര്‍​മ​പ​ദ്ധ​തി പ്ര​കാ​ശ​നം ചെ​യ്തു. എം​സി​വൈ​എം അ​ടൂ​ര്‍ വൈ​ദി​ക ജി​ല്ല ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കി​ഴ​ക്കേ​ക്ക​ര ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കി.

എം​സി​വൈ​എം അ​തി​ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത, ഭ​ദ്രാ​സ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നു ഫി​ലി​പ്പ്, ജി​ല്ലാ സെ​ക്ര​ട്ട​റി ടോ​ണി ഏ​ബ്ര​ഹാം, അ​തി​ഭ​ദ്രാ​സ​ന കെ​സി​വൈ​എം സി​ന്‍​ഡി​ക്കേ​റ്റം​ഗം ജോ​ജു ജോ​ണ്‍, അ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ആ​ഗ്‌​നേ​റ്റ മേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സി​ന് റെ​ജി മാ​ത്യു നേ​തൃ​ത്വം ന​ല്‍​കി.