പാ​ല​ക്ക​ൽ​ത്ത​കി​ടി​യി​ലെ മ​ഴ മ​ര​ത്തി​ന് വൃ​ക്ഷ ചി​കി​ത്സ
Sunday, May 15, 2022 10:25 PM IST
കു​ന്ന​ന്താ​നം: പാ​ല​ക്ക​ൽ​ത​കി​ടി ജം​ഗ്ഷ​നി​ലെ മ​ഴ മ​ര​ത്തെ (ക​രിം​ത​ക​ര) സം​ര​ക്ഷി​ച്ച് വൃ​ക്ഷ ചി​കി​ത്സ തു​ട​ങ്ങി. നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​രം മെ​ർ​ക്കു​റി ഒ​ഴി​ച്ച് ഉ​ണ​ക്കാ​ൻ ര​ണ്ടാ​ഴ്ച മു​മ്പ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ശ്ര​മി​ച്ചി​രു​ന്നു. മ​ര​ത്തി​ൽ ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ദ്വാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി മെ​ർ​ക്കു​റി ഒ​ഴി​ച്ച് സ​മീ​പ​വാ​സി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ക​രിം​ത​ക​ര​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് വൃ​ക്ഷ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് നാ​ട്ടു​കാ​ർ മു​ൻ​കൈ​യെ​ടു​ത്ത​ത്.
കൊ​ട്ടാ​ര​ക്ക​ര, വാ​ഴൂ​ർ, പ​ന്ത​ളം തു​ട​ങ്ങി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 126 മ​ര​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി നി​ല​നി​ർ​ത്തി​യ വൃ​ക്ഷ​വൈ​ദ്യ​ന്മാ​രും അ​ധ്യാ​പ​ക​രു​മാ​യ കെ. ​ബി​നു വാ​ഴൂ​ർ, ഗോ​പ​കു​മാ​ർ ക​ങ്ങ​ഴ, നി​ധി​ൻ കൂ​രോ​പ്പ​ട, വി​ജ​യ​കു​മാ​ർ ഇ​ത്തി​ത്താ​നം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച ചി​കി​ത്സാ വി​ധി​ക​ൾ 4 മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മെ​ടു​ത്താ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
മ​രു​ന്നു​ക​ൾ തേ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ച് മ​ര​ത്തി​ലെ സൂ​ക്ഷ്മ ജീ​വി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​മാ​യി അ​രി​പ്പൊ​ടി ചാ​ലി​ച്ച​ത് മ​ര​ത്തി​ൽ തേ​ച്ച് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യം​ഗ​വും ജ​ന​കീ​യ സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ എ​സ്.​വി. സു​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് കൂ​ടി​യ​വ​രെ​ല്ലാം ചേ​ർ​ന്ന് ഓ​രോ മ​രു​ന്നു​ക​ളും മ​ര​ത്തി​ൽ തേ​ച്ച് പി​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് പാ​ലും തേ​നും നെ​യ്യും ചാ​ലി​ച്ച​തി​ൽ 20 മീ​റ്റ​ർ കോ​ട്ട​ൺ തു​ണി മു​ക്കി വ​ച്ച് അ​ത് മ​രു​ന്നി​ന്‍റെ പു​റ​ത്ത് മ​ര​ത്തെ ചു​റ്റി കെ​ട്ടി​വ​ച്ചു.
ആ​റു മാ​സ​ത്തോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യി​ൽ മ​രു​ന്നും തു​ണി​യും ഉ​റ​പ്പി​ച്ചു നി​ർ​ത്താ​ൻ ഒ​രു കി​ലോ ച​ണ​നൂ​ൽ ഉ​പ​യോ​ഗി​ച്ച് മ​ര​ത്തി​ൽ കെ​ട്ടി നി​ർ​ത്തി. രാ​വി​ലെ മു​ത​ൽ ചി​കി​ത്സാ വി​ധി​ക​ൾ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ത​ടി​ച്ചു കൂ​ടി​യ​ത്.