നീ​തി​യും ന്യാ​യ​വും ന​ട​പ്പാ​ക്കു​മ്പോ​ൾ കാ​രു​ണ്യ​സ്പ​ർ​ശം നി​ഴ​ലി​ക്ക​ണം: ജ​സ്റ്റീ​സ് ബ​ച്ചു കു​ര്യ​ൻ തോ​മ​സ്
Tuesday, May 17, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: നീ​തി​യും ന്യാ​യ​വും ന​ട​പ്പാ​ക്കു​മ്പോ​ൾ അ​തി​ൽ കാ​രു​ണ്യ​സ്പ​ർ​ശം നി​ഴ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബ​ച്ചു കു​ര്യ​ൻ തോ​മ​സ്. കേ​ര​ള ജ​നവേ​ദി ഇ​രു​പ​താം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യ്ക്കു വേ​ണ്ടി സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​വ​ർ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ക​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ജ​ന​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ജ​ന​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ കാ​രു​ണ്യ പു​ര​സ്കാ​രം കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് എം.​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ​ക്ക് ജ​സ്റ്റീ​സ് ബ​ച്ചു കു​ര്യ​ൻ തോ​മ​സ് സ​മ്മാ​നി​ച്ചു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ജേ​ക്ക​ബ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റോ​ബി​ൻ പീ​റ്റ​ർ, പ​ത്ത​നം​തി​ട്ട പ്ര​തി​ഭ കോ​ളേ​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​ആ​ർ. അ​ശോ​ക് കു​മാ​ർ, അ​ക്പാ​ഹി ര​ക്ഷാ​ധി​കാ​രി അ​ല​ങ്കാ​ർ അ​ഷ്റ​ഫ്, ആ​ർ​ടി​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ അം​ഗം ജോ​ർ​ജ് വ​ർ​ഗീ​സ് തെ​ങ്ങും​ത​റ​യി​ൽ, ഷ​ബീ​ർ അ​ഹ​മ്മ​ദ്, അ​ബ്ദു​ൾ അ​സീ​സ് പാ​ല​ശേ​രി​ൽ, കേ​ര​ള ജ​ന​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ലൈ​ലാ ബീ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് പൊ​ന്ന​മ്മ മ​ല​യാ​ല​പ്പു​ഴ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഇ​ന്ദി​ര, ട്ര​ഷ​റ​ർ ആ​മി​നാ ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.