പ​രി​സ്ഥി​തി ലോ​ല പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം: ക​ർ​ഷ​ക യൂ​ണി​യ​ൻ
Wednesday, May 18, 2022 10:23 PM IST
റാ​ന്നി: പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വെ​ച്ചു​ചി​റ, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക്ക​ളെ പ​രി​സ്ഥി​തി പ​ട്ടി​ക​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ - എം ​റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക യൂ​ണി​യ​ൻ റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ല്ലേ​ജു​ക​ളി​ൽ കൂ​ടി പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തും. കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ജോ​ർ​ജ് ഏ​ബ്ര​ഹാം, ജോ​ൺ വി. ​തോ​മ​സ്, മാ​ത്യൂ നൈ​നാ​ൻ, റി​ന്‍റോ തോ​പ്പി​ൽ, ജോ​സ് പു​ത്തേ​ട്ട്, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബേ​ത്ത് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.