വ​ഞ്ചി​പ്പാ​ട്ട് പ​ഠ​നക​ള​രി ഇ​ന്ന്
Thursday, May 19, 2022 10:05 PM IST
ആ​റ​ന്മു​ള: പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലു​ള്ള വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന​ക​ള​രി മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യി ഇ​ന്ന് ആ​രം​ഭി​ക്കും.
കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന ക​ള​രി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഇ​ട​പ്പാ​വൂ​ർ മു​ര​ളീ​ധ​ര​വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​യോ​ട സേ​വാ​സം​ഘം ട്ര​ഷ​റ​ർ കെ. ​സ​ഞ്ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം 22ന് ​ഒ​ന്പ​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ധ്യ​മേ​ഖ​ല വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന ക​ള​രി​യു​ടെ ഉ​ദ്ഘാ​ട​നം ആ​റ​ന്മു​ള പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പാ​ർ​ഥ​സാ​ര​ഥി ആ​ർ. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന ക​ള​രി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്എ​സ് ചെ​ങ്ങ​ന്നൂ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​എ​ൻ. സു​കു​മാ​ര​പ്പ​ണി​ക്ക​ർ നി​ർ​വ​ഹി​ക്കും. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. രാജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.