കു​ടും​ബ​ശ്രീ​യും പി​ന്മാ​റി, എ​ബി​സി പ​ദ്ധ​തി നി​ല​ച്ചു
Thursday, May 19, 2022 10:05 PM IST
പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ്ക്ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​ന്ന​തി​ലേ​ക്കു ന​ട​ന്നു​വ​ന്ന എ​ബി​സി (ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ) ജി​ല്ല​യി​ൽ നി​ല​ച്ചു. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ച്ചു​വി​ടു​ന്ന പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ നി​ർ​ത്തി​വ​ച്ച പ​ദ്ധ​തി പി​ന്നീ​ട് പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ക്ര​മാ​തീ​ത​മാ​യി പെ​രു​കി. അ​വ​സാ​നം കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​ദ്ധ​തി ന​ട​ന്നി​രു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണു പ​ദ്ധ​തി​ക്കാ​യി ഫ​ണ്ട് മാ​റ്റി​വ​യ്ക്കു​ന്ന​ത്. നി​ല​വി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഫ​ണ്ട് മു​ട​ക്കാ​ൻ മ​ടി​കാ​ണി​ക്കു​ന്നു​മു​ണ്ട്. ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ എ​ബി​സി പ​ദ്ധ​തി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​തു കാ​ര​ണ​മാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ഒ​രു നാ​യ​യ്ക്ക് 1500 രൂ​പ വീ​ത​മാ​ണു കു​ടും​ബ​ശ്രീ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും പ​ദ്ധ​തി​വി​ഹി​ത​ത്തി​ൽ എ​ബി​സി​ക്കാ​യി നീ​ക്കി​വ​യ്ക്ക​ണം. ജി​ല്ല​യി​ൽ ആ​നി​മ​ൽ ഹ​സ്ബെ​ൻ​ഡ​റി​യു​ടെ പു​ളി​ക്കീ​ഴ് കേ​ന്ദ്ര​ത്തി​ലാ​ണു വ​ന്ധ്യം​ക​ര​ണം ന​ട​ന്നു​വ​ന്ന​ത്. 2018-19 കാ​ല​യ​ള​വി​ൽ ന​ല്ല​നി​ല​യി​ൽ ന​ട​ന്നു​വ​ന്ന പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്.