റാ​ങ്കി​ൽ മി​ന്നി​ത്തി​ള​ങ്ങി മാ​ക്ഫാ​സ്റ്റ്
Thursday, May 19, 2022 10:34 PM IST
തി​രു​വ​ല്ല: എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​ബി​എ റാ​ങ്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ന്നി​ത്തി​ള​ങ്ങി മാ​ക് ഫാസ്റ്റ്. ആ​ദ്യ പ​ത്തി​ൽ അ​ഞ്ചും നേ​ടി​യാ​ണ് മാ​ക്ഫാ​സ്റ്റ് ച​രി​ത്ര​മെ​ഴു​തി​യ​ത്. അ​ഞ്ജു ജോ​ൺ, സു​മി സാം ​എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്കും ജ​മു​ന ജോ​ൺ ര​ണ്ടാം റാ​ങ്കും ജോ​ജീ​സ് പി.​ജോ​സ​ഫ് ഏ​ഴാം റാ​ങ്കും ദി​വ്യ ബി​നു ഒ​ന്പ​താം റാ​ങ്കും നേ​ടി. തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ൽ ജോ​ലി ​നേ​ടാ​നും ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ഴി​യു​ന്നു.
ടി​സി​എ​സ്, അ​മു​ൽ, ഫെ​ഡ​റ​ൽ ബാ​ങ്ക്, ബൈ​ജൂ​സ്, ഇ​ൻ​വ​സ്റ്റ്നെ​റ്റ്, എ​ക്സ​ൽ, എ​ൻ​ജി​എ, ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. നാ​ക് എ ​ഗ്രേ​ഡും ഡി​എ​സ്ഐ​ആ​ർ അം​ഗീ​കാ​ര​വു​മു​ണ്ട് മാ​ക്ഫാ​സ്റ്റി​ന്. എം​ബി​എ, എം​സി​എ, ബ​യോ​സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ തു​ട​ങ്ങി.