നാ​ട്ടു​കാ​രു​ടെ ഡി​പ്പോ പൂ​ട്ടി​ക്കെ​ട്ട​​രു​ത്...!
Sunday, May 22, 2022 10:45 PM IST
മ​ല്ല​പ്പ​ള്ളി: ഒ​രു കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള പെ​ടാ​പ്പാ​ടി​ലാ​ണ് ഇ​വി​ടെ ഒ​രു കൂ​ട്ടം ജ​ന​ങ്ങ​ൾ. മ​ല്ല​പ്പ​ള്ളി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ സം​ര​ക്ഷി​ക്കാ​നാ​ണ് നാ​ട്ടു​കാ​ർ പൊ​രു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
താ​ളം തെ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ് വീ​ണ്ടും പോ​രാ​ട്ട​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
സ​ർ​വീ​സ് മു​ട​ക്കം
നി​ല​വി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 24 ഷെ​ഡ്യൂ​ളു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യേ​ണ്ട ഡി​പ്പോ​യി​ല്‍​നി​ന്നു ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം ദി​വ​സേ​ന ഒ​ന്നും ര​ണ്ടും സ​ര്‍​വീ​സ് ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​താ​നും നാ​ളു​ക​ള്‍​ക്കു മു​മ്പ് പ​ഴ​ക്കം കു​റ​ഞ്ഞ ബ​സു​ക​ള്‍ മ​റ്റ് ഡി​പ്പോ​ക​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ജ​ന​രോ​ഷ​ത്തെ​ത്തു​ട​ര്‍​ന്നു പ​ക​രം കി​ട്ടി​യ​വ പ​ഴ​ക്കം ചെ​ന്ന​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ബ​സു​ക​ള്‍ മാ​റ്റി​യ​തു മൂ​ലം ലാ​ഭ​മു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ഷെ​ഡ്യൂ​ളു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്നു​മി​ല്ല.
ഇ​ങ്ങ​നെ മ​തി​യോ?
താ​ലൂ​ക്കി​നാ​ക​മാ​നം പ്ര​യോ​ജ​ന​പ്പെ​ടേ​ണ്ട ഡി​പ്പോ​യാ​ണെ​ങ്കി​ലും സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ആ​നി​ക്കാ​ട്ടേ​ക്ക് ഒ​രു ബ​സു പോ​ലും നി​ല​വി​ല്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നി​ല്ല. മ​ല്ല​പ്പ​ള്ളി - റാ​ന്നി റൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​ക ഷെ​ഡ്യൂ​ളു​ക​ളും നി​ര്‍​ത്തി​വ​ച്ചു. കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി ചെ​യി​ന്‍ സ​ര്‍​വീ​സാ​ണ് ഡി​പ്പോ​യു​ടെ പ്ര​സ്റ്റീ​ജാ​യി ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ബ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് ഇ​തു ത​ക​ര്‍​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി.
പു​തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചും കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചും കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലേ​ക്കു കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യും ഡി​പ്പോ​യോ മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ എ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

മൂ​ന്നു ല​ക്ഷം വ​രു​മാ​നം

ഒ​രു സൂ​പ്പ​ര്‍ ഫാ​സ്റ്റും അ​ഞ്ച് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ളു​മാ​ണ് നി​ല​വി​ല്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്.
പ്ര​തി​ദി​നം മൂ​ന്നു ല​ക്ഷ​ത്തി​ല്‍ അ​ധി​കം വ​രു​മാ​ന​മു​ള്ള ഡി​പ്പോ​യാ​ണി​ത്. ഡി​പ്പോ ന​ഷ്ട​ത്തി​ലാ​ക്കി നി​ര്‍​ത്ത​ലാ​ക്കാ​ന്‍ ചി​ല കു​ത്സി​ത​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നാ​ണ് ആ​രോ​പ​ണം. ഡി​പ്പോ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​തി​ന്‍റെ പു​രോ​ഗ​തി​ക്കു കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല.
കോ​വി​ഡ് കാ​ല​ത്തു നി​ര്‍​ത്തി​വ​ച്ച പ​ല ഓ​ര്‍​ഡി​ന​റി ഷെ​ഡ്യൂ​ളു​ക​ളും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. മ​റ്റു ചി​ല ലാ​ഭ​ക​ര​മാ​യ ഷെ​ഡ്യൂ​ളു​ക​ള്‍ പു​ന ക്ര​മീ​ക​രി​ച്ച​തോ​ടെ ന​ഷ്ട​ത്തി​ലാ​യി.