കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് ധ​ർ​ണ നാ​ളെ
Monday, May 23, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ - ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ർ​ത്ത​ലാ​ക്കി​യ ക്ഷാ​മ​ബ​ത്ത പു​നഃ​സ്ഥാ​പി​ച്ച് സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടേ​തി​നു തു​ല്യ​മാ​ക്കു​ക, മി​നി​മം പെ​ൻ​ഷ​ൻ 8000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 1000 രൂ​പ​യാ​യി വ​ർ​ദി​പ്പി​ക്കു​ക, സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രേ​യും ഉ​ൾ​പ്പെ​ടു​ത്തു​ക, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡി​ൽ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക , സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ത്തോ​ടൊ​പ്പം സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ധ​ർ​ണ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ​ഹു​സൈ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം
റോ​ബി​ൻ​പീ​റ്റ​ർ, പി.​ജി. ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ത​ക​ത്ത് ശ​ശി​ധ​ര​ൻ​നാ​യ​ർ, സെ​ക്ര​ട്ട​റി വി. ​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.