മൂ​ഴി​യാ​ർ ഡാം ​തു​റ​ക്കും
Thursday, May 26, 2022 11:18 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്തു ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് അ​ധി​ക​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 192.25 മീ​റ്റ​റി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 192.63 മീ​റ്റ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​ന്പോ​ൾ മൂ​ന്ന് ഷ​ട്ട​റു​ക​ൾ പ​ര​മാ​വ​ധി 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ‍​യ​ർ​ത്തി 51 ഘ​ന​മീ​റ്റ​ർ വെ​ള്ളം ക​ക്കാ​ട്ടാ​റ്റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടും. ഇ​ത്ത​ര​ത്തി​ൽ പു​റ​ത്തു​വ​രു​ന്ന ജ​ലം ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ദി​യി​ൽ 15 സെ​ന്‍റീ​മീ​റ്റ​ർ​വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന​തി​നാ​ൽ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.