കാ​ട്ടു​പ​ന്നി​ക്കു വെ​ടി​വീ​ഴു​മോ?
Friday, May 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​ധി​കാ​രാ​വ​കാ​ശ​ങ്ങ​ളോ​ടെ ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ​മാ​രെ ത​ങ്ങ​ളെ അം​ഗീ​ക​രി​ച്ച​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ​ക്കു സ​ന്തോ​ഷം. പ​ക്ഷേ, എ​ന്താ​ണ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ന്ന ചോ​ദ്യം പ​ല​രും ഉ​യ​ർ​ത്തു​ന്നു.
ഓ​ർ​ഡി​ന​ൻ​സ് നി​യ​മ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്പോ​ഴേ ഇ​തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത കൈ​വ​രി​ക​യു​ള്ളെ​ങ്കി​ലും ന​ട​പ​ടി​ക്ര​മം വ​നം​വ​കു​പ്പ് പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.
നി​ല​വി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ന്‍റെ​കൂ​ടി സ​ഹ​ക​ര​ണ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ജ​ന​ജാ​ഗ്ര​താ സ​മി​തി​ക്കു​ള്ള അ​ധി​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു കൂ​ടി വീ​തി​ച്ചു ന​ൽ​കി​യി​രി​ക്കു​ക മാ​ത്ര​മാ​ണ് ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ നി​ല​വി​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ജ​ന​ജാ​ഗ്ര​താ സ​മി​തി​ക്കു ക​ഴി​യും. സ​മി​തി നി​ല​വി​ലു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ർ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ​യും ന​ട​ത്തി​പ്പു​കാ​ർ. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ജാ​ഗ്ര​താ​സ​മി​തി ചെ​യ്തു​വ​രു​ന്ന വെ​ടി​വ​യ്ക്ക​ൽ ന​ട​പ​ടി​ക​ളി​ലൂ​ടെ കാ​ട്ടു​പ​ന്നി​ക​ളെ കാ​ര്യ​മാ​യി നി​യ​ന്ത്രി​ക്കാ​നി​യി​ട്ടു​മി​ല്ല.

കാ​ട്ടു​പ​ന്നി ഇ​പ്പോ​ൾ നാ​ട്ടു​പ​ന്നി

കേ​ന്ദ്ര വ​നം​വ​ന്യ​ജീ​വി നി​യ​മ​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ സം​ര​ക്ഷി​ത മൃ​ഗ​മാ​ക്കി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ണു​ന്ന പ​ന്നി ഈ ​ഗ​ണ​ത്തി​ൽ​പെ​ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വാ​ദം.
വ​നാ​തി​ർ​ത്തി​യി​ൽ മാ​ത്ര​മ​ല്ല വ​ന​ത്തി​ൽ​നി​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തും അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലു​മൊ​ക്കെ ക​ണ്ടു​വ​രു​ന്ന പ​ന്നി ഇ​വി​ടെ ത​ന്നെ താ​വ​ള​മാ​ക്കി​യ​വ​യാ​ണ്. ഇ​വ​യ്ക്കു കാ​ട്ടു​പ​ന്നി​യു​ടെ സം​ര​ക്ഷി​താ​വ​കാ​ശം ല​ഭി​ക്കി​ല്ലെ​ന്ന വാ​ദ​മാ​ണ് സ​ർ​ക്കാ​ർ ഉ​യ​ർ​ത്തേ​ണ്ട​തു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
കാ​ടി​റ​ങ്ങി​യ പ​ന്നി ഇ​ന്നി​പ്പോ​ൾ നാ​ട്ടി​ൻ പു​റ​ത്താ​ണ് വാ​സം. നാ​ട്ടി​ലാ​ണ് ഇ​വ​യു​ടെ പ്ര​ജ​ന​ന പ്ര​ക്രി​യ​ക​ളും ന​ട​ക്കു​ന്ന​ത്. ഒ​രു പ്ര​സ​വ​ത്തി​ൽ പ​ത്തി​ല​ധി​കം കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കും.
വ​ൻ​തോ​തി​ൽ പെ​റ്റു​പെ​രു​കി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി വ​ള​ർ​ന്ന​പ്പോ​ഴും കാ​ട്ടു​പ​ന്നി എ​ന്ന നി​ല​യി​ലു​ള്ള സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തു ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ വാ​ദം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ർ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ....

വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ ആ​കി​ല്ല
കാ​ട്ടു​പ​ന്നി​ക​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന നി​ർ​ദേ​ശം അ​പ്രാ​യോ​ഗി​കം. ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു ത​ന്നെ നി​ര​വ​ധി ഭാ​ഗ​ത്തു കാ​ട്ടു​പ​ന്നി ശ​ല്യ​മു​ണ്ട്. തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രെ ക​ണ്ടെ​ത്തി വെ​ടി​വ​യ്ക്കാ​ൻ പ​റ​യു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്. ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ൽ​പെ​ടു​ത്തി ന​ശി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.
- ഷീ​ജ ടി. ​ടോ​ജി,
പ്ര​സി​ഡ​ന്‍റ്, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
ശ്ര​മി​ച്ചു നോ​ക്കാം
ന​ട​പ​ടി​ക്ര​മം കു​റെ​ക്കൂ​ടി ല​ളി​ത​മാ​ക്കി​യ ഉ​ത്ത​ര​വ് സ്വാ​ഗ​താ​ർ​ഹം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ജ​ന​ജാ​ഗ്ര​താ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് അ​യി​രൂ​ർ. എ​ന്നാ​ൽ, കാ​ട്ടു​പ​ന്നി​യു​ടെ ആ​ധി​ക്യം കാ​ര​ണം ഇ​വ കാ​ര്യ​മാ​യ ഫ​ല​മു​ള​വാ​ക്കി​യി​ല്ല. നി​ല​വി​ലെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ അ​പ്രാ​യോ​ഗി​ക​ത​യു​ണ്ട്.
അ​യി​രൂ​രി​ൽ കാ​ണു​ന്ന പ​ന്നി തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലേ​ക്കു ചാ​ടി​യാ​ൽ വെ​ടി​വ​യ്ക്കാ​നാ​കി​ല്ല.
- അ​നി​ത കു​റു​പ്പ്,
പ്ര​സി​ഡ​ന്‍റ്, അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം
ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ കൃ​ഷി​ക്കും മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി ഉ‍​യ​ർ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം സാ​ഹ​ച​ര്യ​മൊ​രു​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രും തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രു​മാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി ന​ൽ​ക​ണം. വ​ന​പാ​ല​ക​രും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട ക​ർ​മ​സ​മി​തി​ക​ൾ ഉ​ണ്ടാ​ക​ണം.
- പി.​എ​സ്. മോ​ഹ​ന​ൻ
പ​ഞ്ചാ. പ്ര​സി​ഡ​ന്‍റ്സ് അ​സോ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്,
പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.
നി​യ​ന്ത്ര​ണ​മ​ല്ല, നി​ർ​മാ​ർ​ജ​ന​മാ​ണ് വേ​ണ്ട​ത്
കാ​ട്ടു​പ​ന്നി​യെ നി​യ​ന്ത്രി​ക്കു​ന്ന​തു​കൊ​ണ്ട് ഇ​നി കാ​ര്യ​മി​ല്ല. നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. ക്ഷു​ദ്ര​ജീ​വി​യാ​യി പ​രി​ഗ​ണി​ച്ചു ന​ശി​പ്പി​ക്ക​ണം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു കാ​ട്ടു​പ​ന്നി​യെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നാ​കി​ല്ല. അ​ത്ര മാ​ത്രം നാ​ട്ടി​ൽ ഇ​വ പെ​രു​കി​യി​ട്ടു​ണ്ട്.
- ബീ​ന ജോ​ബി,
പ്ര​സി​ഡ​ന്‍റ്, നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.