വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​ത്തും വ​ന്യ​ജീ​വി വി​ള​യാ​ട്ടം
Sunday, June 19, 2022 10:47 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം പെ​രു​കി. വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ഇ​വ​യു​ടെ ശ​ല്യം ഉ​ണ്ടാ​യി​ത്തു​ട​ങ്ങി​യ​തോ​ടെ ജ​ന​ജീ​വി​തം ഏ​റെ ദു​സ്സ​ഹ​മാ​യി.

വ​ട​ശേ​രി​ക്ക​ര ബൗ​ണ്ട​റി​ക്കു സ​മീ​പം ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ട്ടാ​ന​ശ​ല്യം ഉ​ണ്ടാ​യി. സ​മീ​പ​കാ​ല​ത്തെ​ങ്ങും കാ​ട്ടാ​ന ക​ട​ന്നു​വ​രാ​ത്ത മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ ഇ​റ​ങ്ങി​യ​ത്. ഇ​തോ​ടെ ജ​നം ഭീ​തി​യി​ലാ​ണ്. രാ​ത്രി​കാ​ല യാ​ത്ര ത​ന്നെ പ​ല​രും ഒ​ഴി​വാ​ക്കു​ക​യാ​ണ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ അ​ട​ക്കം ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന പ​ശു, ആ​ട്, നാ​യ എ​ന്നി​വ​യെ ന​ഷ്ട​മാ​കു​ന്പോ​ഴാ​ണ് പ​ല​രും പു​ലി പോ​ലെ​യു​ള്ള മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ച നി​ല​യി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ ജ​ഡം കൂ​ടി പ​ല​യി​ട​ത്തും ക​ണ്ടെ​ത്താ​റു​ണ്ട്.

പോ​ത്തു​പാ​റ​യി​ൽ

ക​ഴി​ഞ്ഞ​ദി​വ​സം പോ​ത്തു​പാ​റ​യി​ൽ പു​ലി ഇ​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. കു​ള​ത്തു​മ​ൺ കി​ഷോ​ർ ഭ​വ​നി​ൽ കി​ഷോ​റി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​യ​യു​ടെ കു​ര കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ൾ ഏ​തോ മൃ​ഗം ഓ​ടി​പ്പോ​കു​ന്ന​തു ക​ണ്ടു. പു​ലി ത​ന്നെ​യാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴും പു​ലി​യു​ടെ കാ​ൽ​പ്പാ​ദ​ങ്ങ​ളാ​ണ് ക​ണ്ട​ത്. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത മേ​ഖ​ല​ക​ളി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ണ്ടു​വ​രു​ന്ന പ​ല വ​ന്യ​മൃ​ഗ​ങ്ങ​ളും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സം​ശ​യി​ക്കു​ന്നു.

കാ​മ​റ വ​യ്ക്കാം

കാ​ട്ടാ​ന, പ​ന്നി അ​ട​ക്ക​മു​ള്ള​വ​യു​ടെ നി​ര​ന്ത​രം ശ​ല്യ​മു​ണ്ടാ​കു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് ഇ​പ്പോ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളും വി​ഹ​രി​ക്കു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ന്നി​രി​ക്കു​ന്ന ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ വ​നം​വ​കു​പ്പി​നും സം​വി​ധാ​ന​ങ്ങ​ളി​ല്ല. കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് വ​നം​വ​കു​പ്പ് തീ​രു​മാനം.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ വ​ള്ളി​പ്പു​ലി അ​ട​ക്ക​മു​ള്ള​വ​യു​ടെ ശ​ല്യം ഉ​ണ്ടാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​റ​ന്മു​ള ഭാ​ഗ​ത്തു ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ൽ ഒ​രു മൃ​ഗ​ത്തെ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.