തോ​ക്ക് ലൈ​സ​ൻ​സി​നു പോ​ലീ​സി​ന്‍റെ പ​രി​ശീ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്: ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
Thursday, June 23, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: സി​വി​ലി​യ​ൻ തോ​ക്ക് ലൈ​സ​ൻ​സ് അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ അ​പേ​ക്ഷ​യ്ക്കൊ​പ്പം പോ​ലീ​സ് ന​ൽ​കു​ന്ന ട്രെ​യി​നിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ര​ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​ഡ് ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. നി​ല​വി​ൽ കേ​സി​ൽ ക​ക്ഷി​യാ​യ​വ​രു​ടെ അ​പേ​ക്ഷ യ​ഥാ​വി​ധി പ​രി​ഗ​ണി​ച്ചു തീ​രു​മാ​നം എ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ത​ര​ഹ​ർ​ജി​ക്കാ​ർ 2016 ലെ ​ആ​യു​ധ ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ട്രെ​യി​നിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ലീ​സി​ൽ നി​ന്ന​ല്ലാ​തെ ഹാ​ജ​രാ​ക്കി​യ​ത് പ​രി​ഗ​ണി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.