യാ​ത്ര ത​ന്നെ അ​സാ​ധ്യം; ന​ര​കി​ച്ച് ജ​നം
Thursday, June 23, 2022 10:36 PM IST
‌കോ​ന്നി: പി​എം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ടി​പി ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ളി​ൽ പു​ന​ലൂ​ർ - കോ​ന്നി ഭാ​ഗ​ത്തെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു. റോ​ഡി​ന്‍റെ മ​റ്റ് റീ​ച്ചു​ക​ളെ​ല്ലാം ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ഴും അ​വ​സാ​ന ഭാ​ഗ​ത്തെ ജോ​ലി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

കോ​ന്നി മു​ത​ൽ പു​ന​ലൂ​ർ​വ​രെ​യു​ള്ള നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​ർ ക​ന്പ​നി​ക്കെ​തി​രേ നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. യാ​ത്ര ത​ന്നെ അ​സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ൽ റോ​ഡ് പ​ണി​ക​ൾ അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ലം കൂ​ടി ആ​രം​ഭി​ച്ചാ​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ത​ന്നെ ആ​കാ​ത്ത സ്ഥി​തി​യാ​കും.

പാ​ല​ങ്ങ​ൾ ബാ​ക്കി

റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ന​ക​ളു​ടെ​യും ചെ​റി​യ പാ​ല​ങ്ങ​ളു​ടെ​യും പ​ണി​ക​ൾ ഇ​തേ​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. വ​ക​യാ​ർ ഭാ​ഗ​ത്തു കു​റ​ച്ചു ദൂ​രം ടാ​റിം​ഗ് ന​ട​ത്തി​യ​തു മാ​ത്ര​മാ​ണ് നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ എ​ടു​ത്തു കാ​ട്ടാ​നു​ള്ള​ത്.

കോ​ന്നി മാ​രൂ​ർ, വ​ക​യാ​ർ പാ​ല​ങ്ങ​ളു​ടെ പ​ണി​ക​ൾ ഇ​പ്പോ​ഴും എ​ങ്ങു​മെ​ത്തി​യി​ല്ല. മ​റ്റു യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കോ​ന്നി​യി​ൽ​നി​ന്നു പു​ന​ലൂ​രി​നു​ള്ള യാ​ത്ര​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് ഏ​റെ ദു​ഷ്ക​രം. റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും വ്യാ​പാ​രി​ക​ളും നേ​രി​ടു​ന്ന ദു​ര​ന്ത​ങ്ങ​ൾ വേ​റെ. റോ​ഡി​ലെ പ​ച്ച​മ​ണ്ണും പാ​റ​മ​ണ​ലും കാ​റ്റി​ൽ പ​റ​ന്നു​യ​രു​ന്ന​ത് ആ​ളു​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. അ​ല​ർ​ജി, ആ​സ്മാ​രോ​ഗി​ക​ൾ​ക്കും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ​ക്കു​മാ​ണ് ബു​ദ്ധി​മു​ട്ടു​ക​ളേ​റെ​യും.

ഇ​ട​വ​ഴി​ക​ൾ തേ​ടി

യാ​ത്ര ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ പ​ല​രും റോ​ഡ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യും മ​റ്റും അ​ധി​ക ദൂ​രം യാ​ത്ര ചെ​യ്താ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര. പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​ർ ക​മ്പ​നി​യോ കെ​എ​സ്ടി​പി അ​ധി​കൃ​ത​രോ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നി​ല്ല. ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നി​യോ​ഗി​ച്ചി​ട്ടി​ല്ല. കോ​ന്നി മു​ത​ൽ വ​ക​യാ​ർ വ​രെ റോ​ഡ് നി​റ​യെ കു​ഴി​ക​ളാ​ണ്. കൂ​ട​ൽ ജം​ഗ്ഷ​നി​ൽ പൊ​ടി​ശ​ല്യ​മാ​ണ് പ്ര​ശ്നം.

വ്യാ​പാ​ര മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

റോ​ഡി​ന്‍റെ ത​ക​ർ​ച്ച മൂ​ലം പ്ര​തി​സ​ന്ധി കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ക്കു​ന്ന​തു വ്യാ​പാ​ര​മേ​ഖ​ല​യാ​ണ്. നി​ര​ത്തു​ക​ളി​ൽ ആ​ളു​ക​ൾ കു​റ​ഞ്ഞ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഇ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും വി​ല്പ​ന ഇ​ടി​ഞ്ഞു. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​ട​ക്കം ക​ച്ച​വ​ടം ല​ഭി​ക്കാ​തെ പാ​ഴാ​യി പോ​വു​ക​യാ​ണ്. മ​റ്റു വ്യാ​പാ​ര​ശാ​ല​ക​ളി​ലും ക​ച്ച​വ​ടം ന​ന്നേ ഇ​ടി​ഞ്ഞു.

പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച

റോ​ഡു നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഇ​ട​പെ​ട്ട് ക​രാ​ർ ക​ന്പ​നി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ സ്കൂ​ൾ മു​ത​ൽ ചൈ​ന ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള ഭാ​ഗം ജൂ​ലൈ ആ​ദ്യ​വാ​ര​ത്തോ​ടെ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ജൂ​ലൈ 15ലേ​ക്ക് ഈ ​ഭാ​ഗം ടാ​ർ ചെ​യ്തു ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം. കോ​ന്നി ടൗ​ണി​ലെ പ​ണി​ക​ളും ഗ​താ​ഗ​ത ത​ട​സ​വും എം​എ​ൽ​എ നേ​രി​ട്ടു പ​രി​ശോ​ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.