വ​നി​താ പ്ര​സി​ഡ​ന്‍റി​നെ ആ​ക്ര​മി​ച്ച​ത് പോ​ലീ​സ് നോ​ക്കിനി​ൽ​ക്കെ
Friday, June 24, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​യെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​തു പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ. ഇ​ന്ന​ലെ രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ പ്ര​സി​ഡ​ന്‍റി​നെ ത​ട​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പോ​ലീ​സ് വ​ല​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യ സൗ​മ്യ ജോ​ബി​യെ അ​ക​ത്തു ക​ട​ക്കാ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്നു പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​വ​രെ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ബി​നി​ൻ എ​ത്തി​ച്ചു.
അ​ര മ​ണി​ക്കൂ​ർ അ​വി​ടെ ചെ​ല​വ​ഴി​ച്ച ശേ​ഷം തി​രി​കെ ഇ​റ​ങ്ങു​ന്പോ​ഴാ​ണ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും മ​ഹി​ളാ അ​സോ​സി​ഷേ​ൻ ഏ​രി​യാ ഭാ​ര​വാ​ഹി​യു​മാ​യ സോ​ഫി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 ല​ധി​കം വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ ത​ട​ഞ്ഞ​ത്. പി​ടി​വ​ലി​യും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ​യി​ലാ​ണ് വ​സ്ത്ര​ങ്ങ​ൾ കീ​റി​യ​തെ​ന്നു പ​റ​യു​ന്നു. പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ​നി​ന്നു പ്ര​സി​ഡ​ന്‍റി​നെ മോ​ചി​പ്പി​ച്ചു പോ​ലീ​സ് വ​ല​യ​ത്തി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് തു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റി​നെ
ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നു സി​പി​എം

പ​ത്ത​നം​തി​ട്ട: സി​പി​എം വ​നി​താ അം​ഗ​ങ്ങ​ളോ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നു നേ​താ​ക്ക​ൾ. സി​പി​എം നോ​മി​നി​യാ​യി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച സൗ​മ്യ ജോ​ബി പാ​ർ​ട്ടി ന​ൽ​കി​യ പ്ര​സി​ഡ​ന്‍റു​സ്ഥാ​നം ക​രാ​ർ​പ്ര​കാ​രം രാ​ജി​വ​യ്ക്കാ​തി​രു​ന്ന​തു നെ​റി​കേ​ടാ​ണെ​ന്നും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ് പ​റ​ഞ്ഞു.
വി​ശ്വാ​സ​വ​ഞ്ച​ന കാ​ട്ടി​യ സൗ​മ്യ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29നു ​സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്.

ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും രാ​ജി ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് സി​പി​എം അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.