കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ര്‍​ഡ് 26.85 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു
Sunday, June 26, 2022 11:10 PM IST
പ​ത്ത​നം​തി​ട്ട: കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ക്കാ​ല​യ​ള​വി​ല്‍ 24,789 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പെ​ന്‍​ഷ​നും കോ​വി​ഡ് ധ​ന​സ​ഹാ​യ​വും ഉ​ള്‍​പ്പെ​ടെ വി​വി​ധ ആ​നു​കൂ​ല്യ ഇ​ന​ത്തി​ല്‍ 26,85,33,669 രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. അ​മ്പി​ളി അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത 23,20,65,311 രൂ​പ​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ക്കാ​ല​യ​ള​വി​ല്‍ 2034 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പു​തു​താ​യി ര​ജി​സ്ട്രേ​ഷ​ന്‍ ന​ല്‍​കി. 60 വ​യ​സ് പൂ​ര്‍​ത്തി​യാ​യ 1409 അം​ഗ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പു​തു​താ​യി പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും 14372 പേ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.