കോ​യി​പ്രം വി​ക​സ​ന സെ​മി​നാ​റി​ൽ 20.31 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ
Tuesday, June 28, 2022 10:20 PM IST
പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന സെ​മി​നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജി. ആ​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നി രാ​ജു കു​ഴി​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
20,31,93,225 രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ലി​ജോ​യ് അ​വ​ത​രി​പ്പി​ച്ച​ത്.
984000 രൂ​പ​യു​ടെ പ​ട്ടി​ക​ജാ​തി പോ​ജ​ക്ടു​ക​ള്‍ 204000 രൂ​പ​യു​ടെ പ​ട്ടി​ക വ​ർ​ഗ പ​ദ്ധ​തി​ക​ള്‍ 33890000 രൂ​പ​യു​ടെ റോ​ഡ് വി​ഹി​തം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 62171000 രൂ​പ​യു​ടെ ബ​ജ​റ്റ് വി​ഹി​തം ക​ണ​ക്കാ​ക്കി പ്രോ​ജ​ക്ടു​ക​ള്‍ വ​ക​യി​രു​ത്തി. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ക​ര​ട് പ​ദ്ധ​തി രേ​ഖ​യാ​യി വി​ക​സ​ന സെ​മി​നാ​റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.
ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​എം. റോ​സ, ബി​ജു വ​ര്‍​ക്കി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി എം. ​റു​ബീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.