പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ വ്യാ​പാ​ര ലൈ​സ​ൻ​സ് സേ​വ​ന​വും ഓ​ൺ​ലൈ​നി​ലേ​ക്ക്
Wednesday, June 29, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ൽ വ​സ്തു​നി​കു​തി, ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കു പു​റ​മേ വ്യാ​പാ​ര ലൈ​സ​ൻ​സ് സേ​വ​ന​വും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്. ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​ത്തി​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​കു​ന്ന​ത്.
ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നാ​യി വ​ലി​യ തി​ര​ക്കാ​ണ് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പോ​ലും അ​ട​ച്ചി​ട്ട് മ​ണി​ക്കൂ​റു​ക​ളോ​ളം ലൈ​സ​ൻ​സ് പു​തു​ക്ക​ലി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന വ്യാ​പാ​രി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്. സേ​വ​നം ഓ​ൺ​ലൈ​നാ​കു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും നേ​രി​ട്ടും ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷി​ക്കു​ക​യും പു​തു​ക്കു​ക​യും ചെ​യ്യാം.
ലൈ​സ​ൻ​സ് സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ർ​ക്ക് ന​ഗ​ര​സ​ഭ പ​രി​ശീ​ല​നം ന​ൽ​കും. ജൂ​ലൈ പ​കു​തി​യോ​ടെ സേ​വ​നം പൂ​ർ​ണ​തോ​തി​ൽ ഓ​ൺ​ലൈ​നാ​ക്കു​ന്ന​തി​നാ​ണ് ഭ​ര​ണ​സ​മി​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.