ബി​ജെ​പി​യു​മാ​യു​ള്ള അ​വി​ശു​ദ്ധ ബ​ന്ധം പി​ണ​റാ​യി ഭ​ര​ണ​ത്തി​ന്‍റെ കാ​വ​ലാ​ൾ: സി.​പി. ജോ​ൺ
Saturday, July 2, 2022 11:43 PM IST
പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​മാ​യി പു​ല​ർ​ത്തി​വ​രു​ന്ന അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ പി​ടി​ച്ചു നി​ൽ​ക്കു​ന്ന​തെ​ന്ന് സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ.

ക​ള്ള​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടും വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി ഭ​ര​ണ​ത്തി​ല്‍ സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഒ​ന്നാ​യി ചു​രു​ള​ഴി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ന്താ​രാഷ്‌ട്ര പ്രാ​ധാ​ന്യ​മു​ള്ള ഒ​രു രാ​ഷ്‌​ട്ര​ത​ല​വ​നെ സ്വ​ന്തം വീ​ട്ടു​കാ​ര്യ​ത്തി​ന് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ അ​ട്ടി​മ​റി​ച്ച് വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെയും സ​ര്‍​ക്കാ​രി​ന്‍റെയും പേ​രി​ല്‍ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ന്‍ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി ത​യാ​റാ​കാ​ത്ത​ത് എ​ൽ​ഡി​എ​ഫു​മാ​യു​ള്ള അ​വി​ശു​ദ്ധ ബ​ന്ധം കൊ​ണ്ടാ​ണെ​ന്നും ജോ​ണ്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി​ക്‌​ട​ര്‍ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു തുടങ്ങിയ വർ പ്ര​സം​ഗി​ച്ചു.