ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​യും
Sunday, July 3, 2022 10:35 PM IST
റാ​ന്നി: അ​ങ്ങാ​ടി കൃ​ഷി​ഭ​വ​ൻ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു. വ​ലി​യ​കാ​വ് ഹാ​ച്ച്വ​റി ഓ​ഡി​റ്റോ​യ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ​സ​മി​തി സ്ഥി​രം അ​ധ്യ​ക്ഷ കു​ഞ്ഞു​മ​റി​യാ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ധു​നി​ക ന​ഴ്സ​റി പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ 10 പേ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി അ​ല​ക്സ് വി​ത​ര​ണം ചെ​യ്തു. പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി. ഗ്രോ ​ബാ​ഗു​ക​ളു​ടെ വി​ത​ര​ണം കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​ഷീ​ബ​യും നി​ർ​വ​ഹി​ച്ചു.
പ്ര​കൃ​തി കൃ​ഷി രീ​തി​ക​ളി​ൽ വ​ലി​യ​കാ​വ് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ.​എ.​സി. തോ​മ​സും ആ​ധു​നി​ക കൃ​ഷി രീ​തി​ക​ൾ, വ​ള​പ്ര​യോ​ഗം എ​ന്നി​വ​യി​ൽ കോ​ന്നി അ​ഗ്രോ ക്ലീ​നി​ക്കി​ലെ മാ​ത്യു ജോ​സ​ഫും ക്ലാ​സ് ന​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ജ ബി​നോ​യി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി. ​സു​രേ​ഷ്, ബി​ച്ചു ആ​ൻ​ഡ്രൂ​സ് ഐ​ക്കാ​ട്ടു മ​ണ്ണി​ൽ, പി.​എ​സ്. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.