പീ​ഡ​ന​ക്കേ​സി​ൽ 51 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും
Wednesday, August 17, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട:​ ബാ​ല​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 51 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും.
അ​ടൂ​ർ ഏ​നാ​ത്ത് കു​ള​ക്ക​ട വി​ല്ലേ​ജി​ൽ കു​ള​ക്ക​ട ഈ​സ്റ്റ് തു​രു​ത്തി​ൽ ദി​വ്യാ​സ​ദ​നം വീ​ട്ടി​ൽ രാ​ജു (62) വി​നെ​യാ​ണ് പ​ത്ത​നം​തി​ട്ട പോ​ക്സോ പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജ് ജ​യ​കു​മാ​ർ ജോ​ൺ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 51 വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യാ​യും ഒ​ടു​ക്കു​ന്ന​തി​ന് ശി​ക്ഷ​വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഏ​നാ​ത്ത് പൂ​ന്തോ​ട്ടം എ​ന്ന സ്ഥ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ര​വേ​യാ​ണ് പീ​ഡ​നം അ​ര​ങ്ങേ​റി​യ​ത്. പ്ര​തി​യു​ടെ ബ​ന്ധു​കൂ​ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ​ന്ന​തി​നാ​ലാ​ണ് കേ​സി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ച്ച​ത്.
കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​പ്പോ​ൾ ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന ഏ​നാ​ത്ത് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് പ്ര​തി​ക്ക് 51 വ​ർ​ഷം ക​ഠി​ന ത​ട​വ് കോ​ട​തി വി​ധി​ച്ച​ത്. ശി​ക്ഷ​ക​ൾ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന കോ​ട​തി​യു​ടെ ഉ​ത്ത​ര​വും പ്ര​തി​യു​ടെ പ്രാ​യ​വും രോ​ഗാ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ച് ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന വി​ധി​ന്യാ​യ പ്ര​കാ​രം 20 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ഒ​ടു​ക്കി​യാ​ൽ മ​തി​യാ​കും.
പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​യ്സ​ൺ മാ​ത്യൂ​സ് ഹാ​ജ​രാ​യ കേ​സി​ൽ സാ​ക്ഷി​ക​ൾ എ​ല്ലാം പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​യ​തി​നാ​ൽ കൂ​റു​മാ​റ്റ​ത്തെ​യും അ​തി​ജീ​വി​ച്ചാ​ണ് തെ​ളി​യി​ക്ക​പ്പെ​ട്ട​ത്. ഏ​നാ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. സു​ജി​ത്താ​ണ് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.