ല​ഹ​രി​ക്കെ​തി​രേ കു​തി​ര​വ​ണ്ടി​യി​ൽ ബോ​ധ​വ​ത്ക​ര​ണം
Friday, December 9, 2022 10:43 PM IST
തി​രു​വ​ല്ല: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​തി​ര​വ​ണ്ടി​യി​ൽ എ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തു​ക​ല​ശേ​രി സി​എ​സ്ഐ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

നാ​ട്ട​കം തു​ന്പ​യി​ൽ​പ​റ​ന്പി​ൽ ഗോ​ഡ്വി​ൻ ചാ​ക്കോ തോ​മ​സ്, ഗ്ലോ​റി​ൻ ചാ​ക്കോ തോ​മ​സ് എ​ന്നി​വ​രാ​ണ് കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം സ്കൂ​ളു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്.

സി​എ​സ്ഐ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി റ​വ. അ​ല​ക്സ് പി. ​ഉ​മ്മ​ൻ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ റീ​ന വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് സു​ഷ സൂ​സ​ൻ ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റോ​യി വ​ർ​ഗീ​സ്, അ​നി​ൽ പി. ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.