ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വ​ര്‍​ക്ക് ക്യാ​മ്പ് ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല​യി​ല്‍
Wednesday, April 24, 2024 4:18 AM IST
ചു​ങ്ക​പ്പാ​റ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നി​ര്‍​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വൈ​ദി​ക വിദ്യാ​ര്‍​ഥി​ക​ള്‍ക്കായി വ​ര്‍​ക്ക് ക്യാ​മ്പ് ആ​രം​ഭി​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​തി​രൂ​പ​ത​യി​ലെ മേ​ജ​ര്‍ സെ​മി​നാ​രി വൈ​ദി​ക വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തു​ന്ന​ത്്. മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ക്യാന്പ് ഉ​ദ്്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​വ​ര്‍​ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, ചാ​ന്‍​സ​ല​ര്‍ ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ.​ചെ​റി​യാ​ന്‍ കാ​രി​കൊ​മ്പി​ല്‍, ആ​ക്ടിം​ഗ് വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ചാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ജ​ര്‍ സെ​മി​നാ​രി​ക​ളി​ലെ 90ഓ​ളം വൈ​ദി​ക വി​ദ്യാ​ര്‍​ഥി​ക​ളും രൂ​പ​ത​യി​ലെ വൈ​ദി​ക​രും വ​ര്‍​ക്ക് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്നുണ്ട്. ക്യാ​മ്പ് നാ​ളെ സ​മാ​പി​ക്കും.