വീ​ട്ടി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 11,495 പേ​ര്‍
Monday, April 22, 2024 11:35 PM IST
പ​ത്ത​നം​തി​ട്ട: അ​സ​ന്നി​ഹി​ത വോ​ട്ട​ര്‍​മാ​ര്‍​ക്ക് വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ത്തി​ലൂ​ടെ ഇ​ന്ന​ലെ വ​രെ മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 11,495 പേ​ര്‍. 85 വ​യ​സ് പി​ന്നി​ട്ട​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്കു​മാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. 85 വ​യ​സ് പി​ന്നി​ട്ട 9504 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 1,991 പേ​രു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 12,367 അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്.

12 ഡി ​പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കി​യ അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ല്‍ സ്‌​പെ​ഷല്‍ പോ​ളിംഗ് ടീ​മു​ക​ള്‍ എ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യി​പ്പി​ച്ച​ത്. ഒ​രു പോ​ളിംഗ് ഓ​ഫീ​സ​ര്‍, ഒ​രു മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, പോ​ളിംഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വീ​ടു​ക​ളി​ലെ​ത്തി​യ​ത്. വി​വി​ധ രാ​ഷ്‌ട്രീയ​പാ​ര്‍​ട്ടി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന വീ​ട്ടി​ല്‍ വോ​ട്ട് പ്ര​ക്രി​യ പൂ​ര്‍​ണ​മാ​യും വീ​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.