വൈ​ദ്യു​തി കു​ടി​ശി​ക അ​ട​ച്ചി​ല്ല, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി
Saturday, April 20, 2024 3:51 AM IST
പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ഓ​ഫീ​സി​ലെ​ത്തി ഫ്യൂ​സ് ഊ​രി​യ​ത്. ഏ​ട്ട് മാ​സ​ത്തെ കു​ടി​ശി​ക തു​ക 64,000 രൂ​പ​യാ​ണ് ഡി​ഇ ഓ​ഫീ​സ് അ​ട​യ്ക്കാ​നു​ള്ള​ത്.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്നും വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് അ​ലോ​ട്ട്മെ​ന്‍റ് പൂ​ർ​ണ​മാ​യും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ആ​കെ 10,000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ തു​ക​യും സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കു​ടി​ശി​ക പൂ​ർ​ണ​മാ​യും അ​ട​ച്ചു തീ​ർ​ക്കാ​ൻ സാ​ധി​ക്കൂ. ഇ​തി​നാ​യി വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി.​ആ​ർ. അ​നി​ല അ​റി​യി​ച്ചു.

കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ച്ച​തോ​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു. കു​റ​ച്ചു സ​മ​യം ഇ​ൻ​വേ​ർ​ട്ട​ർ സ​ഹാ​യ​ത്തോ​ടെ ഫാ​നു​ക​ളും കം​പ്യൂ​ട്ട​റും പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് അ​തും നി​ല​ച്ചു. 24 ജീ​വ​ന​ക്കാ​രു​ള്ള ഓ​ഫീ​സാ​ണി​ത്.

മെ​ഴു​കു​തി​രി തെ​ളി​ച്ച് കെ​എ​സ്‌​യു പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നാ​ൽ കെ​എ​സ്ഇ​ബി വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ച്ച​ത​റി​ഞ്ഞ് പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു മാ​ർ​ച്ച് ന​ട​ത്തി.
ഓ​ഫീ​സി​നു​ള്ളി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല​ൻ ജി​യോ മൈ​ക്കി​ൾ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഇ​രു​ട്ടി​ലാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​യി​ലൂ​ടെ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ത​ന്നെ താ​റു​മാ​റാ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബി.​കെ. ത​ഥാ​ഗ​ത്, കെ. ​അ​സ്‌​ലം, അ​നൂ​പ്, മെ​ബി​ൻ നി​ര​വേ​ൽ, ജോ​ൺ കി​ഴ​ക്കേ​തി​ൽ, നി​തി​ൻ മ​ല്ല​ശേ​രി, ടി​ജോ തോ​മ​സ് അ​യ്യാ​ന്തി​യി​ൽ, സ്റ്റെ​യി​ൻ​സ് ഇ​ല​ന്തൂ​ർ, ശ്രു​ജി​ത്ത്, അ​ഭി​ജി​ത്ത് കു​മാ​ർ, ആ​രോ​ൺ യേ​ശു​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.