‘കളിക്കളം ആകട്ടെ ലഹരി’; ക്രിക്കറ്റ് മത്സരം നടത്തി
1549509
Tuesday, May 13, 2025 5:08 PM IST
ഓമല്ലൂർ: കേരള കോൺഗ്രസ് - എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാസലഹരിക്കെതിരേ നടത്തുന്ന ‘കളിക്കളം ആകട്ടെ ലഹരി’കായിക മത്സരങ്ങളുടെ ഭാഗമായ, ക്രിക്കറ്റ് മത്സരം ആറന്മുള നിയോജകമണ്ഡലത്തിൽ ഓമല്ലൂർ എൻടിഎൽ സ്പോർട്സ് ഗ്രൗണ്ടിൽ നടത്തി.
പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ അധ്യക്ഷത വഹിച്ചു.
എക്സൈസ് ഇൻസ്പെക്ടർ കെ. എം. ശിഹാബുദ്ദീൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സോമൻ താമരച്ചാലിൽ, എം. സി. ജയകുമാർ, ഹാൻലി ജോൺ, ടിബു പുരക്കൽ, ഏബ്രഹാം കുരുവിള, ലിനു വി. ഡേവിഡ്, ആനി സ്ലീബ , ബിൻസി നെൽസൽ തുടങ്ങിയവർ പ്രസംഗിച്ചു.