പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​മ്മ​തൊ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല
Saturday, May 25, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: മാ​താ​പി​താ​ക്ക​ള്‍​ക്ക് സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​യ അ​മ്മ​ത്തൊ​ട്ടി​ലി​ന്‍റെ ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​ട്ട് ഒ​രു​വ​ര്‍​ഷം പി​ന്നി​ടു​ന്നു.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ജി​ല്ല​യി​ലെ അ​മ്മ​ത്തൊ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​മ്മ​ത്തൊ​ട്ടി​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​ത്.

മി​ന്ന​ലേ​റ്റ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വി​ദ​ഗ്ധ​രെ​ത്തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ശ​രി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പി​ന്നീ​ട് ഇ​വ ന​ന്നാ​ക്കാ​നു​ള്ള കാ​ര്യ​മാ​യ ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല. ഇ​ത് എ​ന്ന് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ കീ​ഴി​ലാ​ണ് അ​മ്മ​ത്തൊ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.1998 മു​ത​ലാ​ണ് ശി​ശു​ക്ഷേ​മ​സ​മി​തി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ല്ലാ​ജി​ല്ല​ക​ളി​ലും അ​മ്മ​ത്തൊ​ട്ടി​ല്‍ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.

മാ​താ​പി​താ​ക്ക​ള്‍​ക്ക് സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത ന​വ​ജാ​ത​ശി​ശു​ക്ക​ളെ മ​റ്റൊ​രാ​ള്‍ അ​റി​യാ​തെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ഏ​ല്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

ന​വ​ജാ​ത​ശി​ശു​ക്ക​ളു​മാ​യി എ​ത്തു​ന്ന വ്യ​ക്തി അ​മ്മ​ത്തൊ​ട്ടി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി ച​വി​ട്ടി​യാ​ല്‍ മു​റി​യു​ടെ വാ​തി​ല്‍ തു​റ​ക്കും.

വാ​തി​ലി​ന​ടു​ത്തേ​ക്ക് നീ​ങ്ങി​വ​രു​ന്ന തൊ​ട്ടി​ലി​ല്‍ കു​ട്ടി​യെ കി​ട​ത്തി​യാ​ല്‍ ഉ​ട​ന്‍ വാ​തി​ല​ട​യു​ക​യും ചെ​യ്യും.

ഇ​തേ​സ​മ​യം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ബെ​ല്‍ മു​ഴ​ങ്ങു​ക​യും അ​ധി​കൃ​ത​ര്‍ എ​ത്തി കു​ട്ടി​യെ എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് അ​മ്മ​ത്തൊ​ട്ടി​ലി​ന്‍റെ സം​വി​ധാ​നം.

ജി​ല്ല​യി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും പ​രി​ച​ര​ണ​വും സ്വ​കാ​ര്യ ക​മ്പ​നി​യെ​യാ​ണ് ഏ​ല്പി​ച്ചി​രു​ന്ന​ത്.

ക​മ്പ​നി വ​ന്‍​തു​ക ഈ​ടാ​ക്കു​ന്നെ​ന്ന കാ​ര​ണ​ത്താ​ല്‍ ഇ​വ​രെ പ​രി​ച​ര​ണ​ത്തി​ല്‍​നി​ന്ന് നേ​ര​ത്തെ മാ​റ്റി​യി​രു​ന്നു.‌