സാ​ക്ഷ​ര​താ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 10 ല​ക്ഷം അ​നു​വ​ദി​ച്ചു
Saturday, July 20, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി.

സാ​ക്ഷ​ര​താ മി​ഷ​ന്‍റെ തു​ല്യ​താ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള ര​ച​നാ​മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.
സ​ർ​ഗാ​ത്മ​ക​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ പ്രാ​യം ഒ​രു ഘ​ട​ക​മ​ല്ലെ​ന്നും ര​ച​ന​യി​ലെ അ​ഭി​രു​ചി ക​ണ്ടെ​ത്താ​ൻ പ​ഠ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ​ഠി​താ​ക്ക​ൾ​ക്കാ​യു​ള്ള സ​മ​ന്വ​യ ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള പു​സ്ത​ക​ശേ​ഖ​ര​ണം സെ​ന്‍റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രി​ൽ നി​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​റ്റു​വാ​ങ്ങി.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ലൈ​ബ്ര​റി ആ​രം​ഭി​ക്കു​ന്ന​ത്. സാ​ക്ഷ​ര​താ മി​ഷ​ൻ 2018 - 19 വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​ന​വും 2019 20 പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ത്തി. 10, പ്ല​സ് വ​ണ്‍ തു​ല്യ​താ കോ​ഴ്സു​ക​ളു​ടെ 2019 ബാ​ച്ചി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

സാ​ക്ഷ​ര​താ​മി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഒ​ന്നാം ബാ​ച്ച് വി​ജ​യി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ൾ സം​സ്ഥാ​ന ത​ല സാ​ഹി​ത്യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​ജി. അ​നി​ത, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി. വി. ​മാ​ത്യു, അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി. മു​രു​ക​ദാ​സ്, ജി​ല്ലാ സാ​ക്ഷ​ര​താ സ​മി​തി അം​ഗം കോ​ന്നി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സ് ക​ണ്‍​വീ​ന​ർ അ​ഫ്സ​ൽ ആ​ന​പ്പാ​റ, പ​ത്താം ത​രം കോ​ഴ്സ് ക​ണ്‍​വീ​ന​ർ രാ​ജ​ൻ പ​ടി​യ​റ, സാ​ക്ഷ​ര​താ മി​ഷ​ൻ പ്രേ​ര​ക്ക് ടി.​വി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.