പു​റ​മ​റ്റ​ത്ത് വ​ൻ കൃ​ഷി​നാ​ശം
Monday, August 19, 2019 10:14 PM IST
പു​റ​മ​റ്റം: പ്ര​ള​യ​ത്തി​ൽ പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ടം. പ്ര​ള​യ​ജ​ലം കെ​ട്ടി​നി​ന്നാ​ണ് നാ​ശ​ന​ഷ്ടം ഏ​റെ​യു​ണ്ടാ​യ​ത്. ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ ഏ​ത്ത​വാ​ഴ​ക​ൾ​ക്കാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. പ്ര​ള​യ​ജ​ലം ദി​വ​സ​ങ്ങ​ളോ​ളം കെ​ട്ടി​നി​ന്ന​താ​ണ് നാ​ശ​ത്തി​നു കാ​ര​ണം.വെ​ണ്ണി​ക്കു​ളം വാ​ലാ​ങ്ക​ര പാ​ട്ട​ത്തി​ൽ പി.​കെ. രാ​ജു, കു​ന്നം​പ​ള്ളി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ, കോ​യി​ക്ക​മ​ല​യി​ൽ പ്ര​സാ​ദ്, പു​റ​മ​റ്റം മൂ​ല​മ​ണ്ണി​ൽ ബോ​ബ​ൻ ജോ​ണ്‍ എ​ന്നി​വ​രു​ടെ​യും ഹ​രി​ത​സം​ഘം പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൃ​ഷി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ലാ​യി നാ​ശം സം​ഭ​വി​ച്ച​ത്.

ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ്പേ​ഴ്സ​ണ്‍​ യോ​ഗം 23ന്

​പ​ത്ത​നം​തി​ട്ട: ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ്പേ​ഴ്സ​ണ്‍​സ് വെ​ൽ​ഫെ​യ​ർ ഫെ​ഡ​റേ​ഷ​ൻ കോ​ന്നി താ​ലൂ​ക്ക്ത​ല ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ യോ​ഗം 23നു ​രാ​വി​ലെ 10ന് ​ശ​ബ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​സ്ഥാ​ന വി​ക​ലാം​ഗ​ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു സെ​ൽ​വം അ​റി​യി​ച്ചു. ഫോ​ണ്‍: 9061325502.