യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ച്ചൊ​ല്ലി കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ സം​ഘ​ർ​ഷം
Wednesday, August 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് അ​ല​ങ്കോ​ല​പ്പെ​ട്ടു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള​ള നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​സ്എ​ഫ്ഐ, കെ​എ​സ് യു ​സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട​വ​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
സം​ഘ​ർ​ഷ​ത്തി​ലേ​ർ​പ്പെ​ട്ട ഇ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് ല​ത്തി​വീ​ശി ഓ​ടി​ച്ചു.ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. രാ​വി​ലെ ന​ട​ന്ന ക്ലാ​സ് പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ് യു ​ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു.
ആ​കെ​യു​ള​ള 126സീ​റ്റി​ൽ കെ​എ​സ് യു 66 ​നേ​ടി. എ​സ്എ​ഫ്ഐ​ക്ക് 51, എ​ബി​വി​പി 8, എ​ഐ​ഡി​എ​സ്ഒ 1 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. ക്ലാ​സ് പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നു​ള​ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള​ള സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് വ​രെ​യാ​യി​രു​ന്നു. ഈ ​സ​മ​യം കെ​എ​സ്് യു ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. സ​മ​യം ക​ഴി​ഞ്ഞ് പ​ത്രി​ക ന​ൽ​കാ​നാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ൾ ക​ഐ​സ്യു​ക്കാ​ർ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. കെ​എ​സ് യു ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജാ​സ് മു​ഹ​മ്മ​ദ്, എ​സ്എ​ഫ്ഐ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് എ​ന്നി​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കോ​ള​ജ് ഗേ​റ്റി​നു മു​ന്നി​ലും ജം​ഗ്ഷ​നു സ​മീ​പ​ത്തും സം​ഘ​ർ​ഷ​ത്തി​ലേ​ർ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു.ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഒ​രു കൂ​ട്ട​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു​വെ​ന്നും സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​തി​നാ​ൽ തീ​രു​മാ​നം സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.