ഭീ​ഷ​ണി​യാ​കു​ന്ന മൃ​ഗ​ങ്ങ​ളെ വ​ക​വ​രു​ത്താ​ൻ ക​ർ​ഷ​ക​ന് അ​വ​കാ​ശം വേ​ണം
Thursday, August 22, 2019 10:27 PM IST
കോ​ന്നി: ജി​ല്ലാ​ത​ല വ​നം അ​ദാ​ല​ത്തി​ൽ നി​വേ​ദ​ന​വു​മാ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യും. റാ​ന്നി, കോ​ന്നി നി ​യാ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1900 റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​ര​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യം. ഇ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ വെ​ട്ടാ​നു​ൾ​പ്പെ​ടെ​യു​ള്ള ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ഇ​വ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. വ​ന​ത്തോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വ​നം ഇ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഒ​രു​പോ​ലെ രൂ​ക്ഷ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​യി​രു​ന്നു നി​വേ​ദ​ന​ത്തി​ലെ മ​റ്റൊ​രു ആ​വ​ശ്യം. കാ​ട്ടു​പ​ന്നി, ആ​ന, ക​ടു​വ, പു​ലി, കു​ര​ങ്ങ് എ​ന്നി​വ​യു​ടെ ശ​ല്യം ജ​ന​ജീ​വി​തം ദു​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഓ​രോ വ​ർ​ഷ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്.
മ​നു​ഷ്യ​നും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നും ഇ​വ ഭീ​ഷ​ണി​യാ​കു​ന്നു. വ​നാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങു​ക​ൾ കു​ഴി​ച്ചും സോ​ളാ​ർ വേ​ലി കെ​ട്ടി​യും മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​മു​ള്ള പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. റാ​ന്നി, കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​റു കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന മ​ണി​യാ​ർ - ക​ട്ട​ച്ചി​റ - കു​ട​പ്പ​ന - ത​ണ്ണി​ത്തോ​ട് റോ​ഡ് നി​ർ​മാ​ണം ആ​ർ​ഐ​ഡി​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.
പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യി​ലും 1977 ജ​നു​വ​രി ഒ​ന്ന് മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ​ട്ട​യം ല​ഭി​ക്കാ​ൻ പോ​കു​ന്ന ഭൂ​മി​യി​ലും ഇ​പ്പോ​ൾ മ​രം മു​റി​ക്കാ​ൻ കൃ​ഷി​ക്കാ​ർ​ക്ക് അ​വ​കാ​ശ​മി​ല്ല. ഇ​വി​ട​ങ്ങ​ളി​ലെ 90 ശ​ത​മാ​നം മ​ര​ങ്ങ​ളും കൈ​വ​ശ​ക​ർ​ഷ​ക​ർ​ത​ന്നെ വ​ച്ചു​പി​ടി​പ്പി​ച്ച​വ​യാ​ണ്. റി​സ​ർ​വ് സ്റ്റാ​റ്റ​സി​ലു​ള്ള ഈ ​ഭൂ​മി ഡി​സ് റി​സ​ർ​വ് ചെ​യ്ത് കൈ​വ​ശ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും രാ​ജു ഏ​ബ്ര​ഹാം എ​ൽ​എ​ൽ​എ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.