വി​ഭ​ജ​നം കാ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ, തീ​രു​മാ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Monday, September 9, 2019 11:03 PM IST
പ​ത്ത​നം​തി​ട്ട: അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ നി​ര​വ​ധി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജ​നം കാ​ത്തിരി​ക്കു​ക​യാ​ണ്.
വി​സ്തൃ​തി​യി​ലും ജ​ന​സം​ഖ്യ​യി​ലും മു​ന്നി​ലാ​യ അ​ര ഡ​സ​നോ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജ​ന​പ​ട്ടി​ക​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 2014ൽ ​പു​തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു.
ഇ​ത്ത​വ​ണ പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ക​ട​ന്പ​നാ​ട്, ക​ല​ഞ്ഞൂ​ർ, കൊ​ടു​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ​ള്ളി​ക്ക​ലി​നൊ​പ്പം വി​ഭ​ജ​ന​പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടും.
ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പും ഭ​ര​ണ​സൗ​ക​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റു ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടി വി​ഭ​ജി​ക്കാ​ൻ ശി​പാ​ർ​ശ​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
എ​ന്നാ​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണം വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പു​തി​യ ന​ഗ​ര​സ​ഭ​ക​ൾ രൂ​പീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് നേ​ര​ത്തെ​ത​ന്നെ ധാ​ര​ണ​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ഭ​ജ​ന​വും വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് എ​ത്തു​ന്ന​ത്.
ത​ദ്ദേ​ശ​സ്ഥാ​പ​ന വി​ഭ​ജ​നം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യം സി​പി​ഐ​യ്ക്കു​ണ്ട്.
മ​ന്ത്രി കെ. ​രാ​ജു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തും ഇ​തേ​ത്തു​ട​ർ​ന്നാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ച്ച് പു​തി​യ​തു രൂ​പീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യം 20ന​കം അ​റി​യി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.
വി​ഭ​ജ​ന​വും രൂ​പീ​ക​ര​ണ​വും സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ത​ദ്ദേ​ശ​വ​കു​പ്പ് മു​ന്നോ​ട്ടു പോ​കു​ക​യു​മാ​ണ്.