ന​വ​കേ​ര​ള ഓ​ണാ​ഘോ​ഷം നാ​ളെ മു​ത​ൽ
Monday, September 9, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ന​വ​കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ 59 -ാമ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും 11,12,13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നാ​ളെ തി​രു​വോ​ണം നാ​ളി​ൽ രാ​വി​ലെ 8.30 ന് ​മാ​വേ​ലി എ​ഴു​ന്നെ​ള്ള​ത്തോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.
11 ന് ​കാ​യി​ക ക​ലാ മ​ത്സ​രങ്ങ ൾ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ. നാ​രാ​യ​ണ​ക്കു​റു​പ്പ് മെ​മ്മോ​റി​യ​ൽ എ​വ​ർറോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി എ​ട്ടി​ന് വ​ടം​വ​ലി. 8.30 ന് ​ന​വ​കേ​ര​ള ക​ലാ​സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണ​നി​ലാ​വ്.
12ന് ​രാ​വി​ലെ 8.30 മു​ത​ൽ വി​വി​ധ കാ​യി​ക, ക​ലാ മ​ത്സ​ര​ങ്ങ​ൾ, ഉ​ച്ച​യ്ക്ക് 12ന് ​ഫോ​ട്ടോ​ഗ്രഫി മ​ൽ​സ​രം, വൈ​കു​ന്നേ​രം നാ​ലി​ന് എം. ​രാ​ജേ​ഷ് മെ​മ്മൊ​റി​യ​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​അ​വാ​ർ​ഡ്ദാ​ന സ​മ്മേ​ള​നം ക​വി വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡം​ഗം കെ.​യു.​ജ​നീ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
രാ​ത്രി ഏ​ഴി​ന് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
13 ന് ​രാ​വി​ലെ 8.30 ന് ​ചി​ത്ര​ര​ച​ന മ​ത്സ​രം. തു​ട​ർ​ന്ന് കാ​യി​ക ക​ലാ മ​ത്സ​ര​ങ്ങ​ൾ, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് നീ​ന്ത​ൽ മ​ത്സ​രം, വൈ​കു​ന്നേ​രം 4 .30 ന് ​വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ മ​ൽ​സ​രം വീ​ണാ​ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
രാ​ത്രി 8 ന് ​പ​ത്ത​നം​തി​ട്ട നി​റ​മൊ​ഴി അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ട്ടു​ത്സ​വം. വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ്, കൊ​ണ്ടോ​ട്ടി ഇ​എം ഇ​ഐ കോ​ള​ജ്, കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ൽ ന​വ​കേ​ര​ള എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.