കെ-​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ ‌
Monday, September 16, 2019 10:49 PM IST
‌തി​രു​വ​ല്ല: എം​ജി​എം എ​ച്ച്എ​സ്എ​സ് കേ​ന്ദ്ര​മാ​യി കെ-​ടെ​റ്റ് ജൂ​ണ്‍ 2019 പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ൻ 18 മു​ത​ൽ 23 വ​രെ തി​രു​വ​ല്ല ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ത്തും.
കാ​റ്റ​ഗ​റി ഒ​ന്ന് 18നും ​കാ​റ്റ​ഗ​റി ര​ണ്ട് 19നും ​കാ​റ്റ​ഗ​റി മൂ​ന്ന് 20നും ​കാ​റ്റ​ഗ​റി നാ​ല് 23നു​മാ​ണ് പ​രി​ശോ​ധ​ന. പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ്, റി​സ​ൾ​ട്ട് പ്രി​ന്‍റൗ​ട്ട്, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ, പ​ക​ർ​പ്പ്, മാ​ർ​ക്ക് റി​ലാ​ക്സേ​ഷ​ൻ ഉ​ള്ള​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ‌

താ​ത്കാ​ലി​ക നി​യ​മ​നം ‌‌

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ര്‍​വേ​ദാ​ശു​പ​ത്രി​യി​ല്‍ സാ​നി​ട്ടേ​ഷ​ന്‍ വ​ര്‍​ക്ക​റു​ടെ ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഇ​ന്ന് രാ​വി​ലെ 10.30 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ‌