മോ​ര്‍​ച്ച​റി ന​വീ​ക​രി​ക്കും, ‌ഒ​പി​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​നും അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍ ‌
Tuesday, September 17, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി ന​വീ​ക​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് ആ​റ് പു​തി​യ ഫ്രീ​സ​റു​ക​ള്‍ വാ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മോ​ര്‍​ച്ച​റി മു​റി​യു​ടെ ന​വീ​ക​ര​ണം വൈ​കു​ന്ന​തി​നാ​ല്‍ സ്ഥാ​പി​ക്കാ​നാ​യി​ല്ല. നി​ല​വി​ലു​ള​ള മൊ​ബൈ​ല്‍ ഫ്രീ​സ​ര്‍ ത​റ​യി​ലെ കോ​ണ്‍​ക്രീ​റ്റി​ല്‍ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​ള​ക്കി മാ​റ്റാ​നു​മാ​യി​ല്ല. ഇ​ത് ഇ​ന്ന് മാ​റ്റി​യേ​ക്കും.

ന​വീ​ക​ര​ണ​ജോ​ലി​ക​ളു​ടെ പേ​രി​ല്‍ നി​ല​വി​ല്‍ മോ​ര്‍​ച്ച​റി അ​ട​ച്ചി​ട്ടി​രി​ക്കു​കാ​യ​ണ്.മോ​ര്‍​ച്ച​റി ന​വീ​ക​രി​ക്കാ​നു​ള​ള ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ. ത​റ ടൈ​ല്‍​സ് പാ​കി പെ​യി​ന്റ് പൂ​ശേ​ണ്ട​തു​ണ്ട്. ഇ​തി​ന് ഒ​രാ​ഴ്ച​യെ​ങ്കി​ലും സ​മ​യ​മെ​ടു​ക്കും. പ​ത്ത് ദി​വ​സ​ന​ത്തി​നു​ള​ളി​ല്‍ ന​വീ​ക​രി​ച്ച മോ​ര്‍​ച്ച​റി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​സാ​ജ​ന്‍ കെ.​മാ​ത്യു പ​റ​ഞ്ഞു.പു​തി​യ ഫ്രീ​സ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 12ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. നാ​ല് ഫ്രീ​സ​റു​ക​ളു​ള​ള ഒ​രു യൂ​ണി​റ്റും ര​ണ്ട് ഫ്രീ​സ​റു​ക​ളു​ള​ള മ​റ്റൊ​രു യൂ​ണി​റ്റു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മോ​ര്‍​ച്ച​റി ന​വീ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഫ്രീ​സ​റു​ക​ള്‍ വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ബ്‌​ളൂ​സ്റ്റാ​ര്‍ ക​മ്പ​നി​യു​ടേ​താ​ണ് പു​തി​യ ഫ്രീ​സ​റു​ക​ള്‍.

മോ​ര്‍​ച്ച​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കാ​നാ​കി​ല്ല.

നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്നു ആ​റ് ഫ്രീ​സ​റു​ക​ള്‍ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​വാ​ത്ത​തി​നാ​ല്‍ മൊ​ബൈ​ല്‍ ഫ്രീ​സ​റാ​ണ് പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രു മൃ​ത​ദേ​ഹം ഒ​രു ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി അ​ട​ച്ചി​ട്ട​വി​വ​രം അ​റി​യാ​തെ ദി​വ​സ​വും മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്തു​ന്നു​ണ്ട്. ‌

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​പി ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ പ്ര​ക്രി​യ​യും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​കു​ന്ന ഒ​പി​ക​ളി​ല്‍ നി​ല​വി​ലു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​ന മു​റി​ക്ക് മു​ന്നി​ല്‍ ഇ​ല​ക്ട്രോ​ണി​ക് ബോ​ര്‍​ഡി​ല്‍ ഒ​പി​ന​മ്പ​ര്‍ തെ​ളി​യു​ക​യും സ്പീ​ക്ക​റി​ലൂ​ടെ അ​റി​യി​പ്പ് ന​ല്‍​കു​ക​യും ചെ​യ്യും.

ന​മ്പ​ര്‍ തെ​ളി​യു​ന്ന മു​റ​യ്ക്ക് രോ​ഗി​ക​ള്‍ മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചാ​ല്‍ മ​തി. പ​രി​ശോ​ധ​ന മു​റി​ക്ക് മു​ന്നി​ല്‍ രോ​ഗി​ക​ള്‍ കൂ​ടി നി​ന്ന് തി​ര​ക്ക് കൂ​ട്ടു​ന്ന സാ​ഹ​ച​ര്യം ഇ​തോ​ടെ ഒ​ഴി​വാ​കും.

ആ​ശു​പ​ത്രി വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​ത്. മാ​സ്റ്റ​ര്‍്പ്ലാ​ന്‍ പ്ര​കാ​ര​മു​ള്ള ന​വീ​ക​ര​ണ ജോ​ലി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ‌