20 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി അം​ഗീ​ക​രി​ച്ചു
Friday, September 20, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ അ​ന്ന​പൂ​ർ​ണാ​ദേ​വി. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള തു​ക പൂ​ർ​ണ​വും ഫ​ല​പ്ര​ദ​വു​മാ​യി വി​നി​യോ​ഗി​ക്ക​ണം. ക​ള​ക്ടേ​ഴ്സ് അ​റ്റ് സ്കൂ​ൾ പ​ദ്ധ​തി ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ 20 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019- 20 വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളാ​യ പ​ന്ത​ളം, റാ​ന്നി, കോ​യി​പ്രം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ ചെ​റു​കോ​ൽ, ഇ​ര​വി​പേ​രൂ​ർ, കോ​ഴ​ഞ്ചേ​രി, കു​ള​ന​ട, മ​ല​യാ​ല​പ്പു​ഴ, മ​ല്ല​പ്പു​ഴ​ശേ​രി, മെ​ഴു​വേ​ലി, ഓ​മ​ല്ലൂ​ർ, പ​ള്ളി​ക്ക​ൽ, പ​ന്ത​ളം, പു​റ​മ​റ്റം, ആ​റ​ന്മു​ള, നാ​ര​ങ്ങാ​നം, കു​ന്ന​ന്താ​നം, ത​ണ്ണി​ത്തോ​ട്, കോ​യി​പ്രം എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ അ​ധി​ക ആ​ക്ഷ​ൻ പ്ലാ​നും അം​ഗീ​ക​രി​ച്ചു.എ​ഡി​എം സ​ജി എ​ഫ്. മെ​ൻ​ഡി​സ്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ.​ബി. രാ​ജീ​വ് കു​മാ​ർ, എ​ൻ. രാ​ജീ​വ്, ബി. ​സ​തി​കു​മാ​രി, കെ.​ജി. അ​നി​ത, എം.​ജി ക​ണ്ണ​ൻ, വി​നീ​ത അ​നി​ൽ, ലീ​ല മോ​ഹ​ൻ, എ​ലി​സ​ബ​ത്ത് അ​ബു, ബി​നി​ലാ​ൽ, പി.​വി.​വ​ർ​ഗീ​സ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് വി.​ആ​ർ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, അ​ഡീ​ണ​ൽ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ജി. ​ഉ​ല്ലാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.