കൂ​ട​ൽ, ഐ​ര​വ​ൺ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കായി ഇ​നിയും കാ​ത്തി​രി​ക്ക​ണം; പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ട​നെ ഇ​ല്ല
Saturday, September 21, 2019 11:11 PM IST
കോ​ന്നി: കൂ​ടു​ത​ൽ വാ​ർ​ഡു​ക​ൾ ഉ​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ച്ചു പു​തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ രൂപീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങു​ന്നു. കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്നു ക​ണ്ടാ​ണ് പി​ന്മാ​റ്റം എ​ന്നാ​ണ​റി​യു​ന്ന​ത്.

വി​സ്തൃ​ത​മാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്തോ പ​ന്ത്ര​ണ്ടോ വാ​ർ​ഡു​ക​ൾ നി​ല​നി​ർ​ത്തി​യ ശേ​ഷം ബാ​ക്കി വ​രു​ന്ന വാ​ർ​ഡു​ക​ൾ ചേ​ർ​ത്ത് പു​തി​യ പ​ഞ്ചാ​യ​ത്തി​ന് രൂ​പം ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​വും വി​ഭ​ജ​ന​വും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ലും 40 പ​ഞ്ചാ​യ​ത്തു​ക​ളെ​ങ്കി​ലും വി​ഭ​ജി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ഒ​ടു​വി​ൽ തീ​രു​മാ​നി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ജ​ന​സം​ഖ്യ 27,430-ൽ ​കൂ​ടു​ത​ലു​ള്ള ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളെ വി​ഭ​ജി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്നു ക​ണ്ട​റി​ഞ്ഞ​തോ​ടെ ത​ത്കാ​ലം വി​ഭ​ജ​നം ഉ​ണ്ടാ​കി​ല്ല. 941 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15,962 വാ​ർ​ഡു​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. വി​ഭ​ജ​നം ന​ട​പ്പാ​യാ​ൽ കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ച്ചു നാ​ല് പു​തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പീ​ക​രി​ക്കാ​നാ​യി​രു​ന്നു ധാ​ര​ണ. ഇ​തി​ൽ ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​നാ​യി​രു​ന്നു മു​ൻ‌​തൂ​ക്കം.

20 വാ​ർ​ഡു​ള്ള ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തു വി​ഭ​ജി​ച്ചു കൂ​ട​ൽ കേ​ന്ദ്ര​മാ​ക്കി പു​തി​യ പ​ഞ്ചാ​യ​ത്തു രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു വി​ഭ​ജി​ച്ചു ഐ​ര​വ​ൺ കേ​ന്ദ്ര​മാ​ക്കി പു​തി​യ പ​ഞ്ചാ​യ​ത്തെ​ന്ന ആ​വ​ശ്യ​വും മു​ന്നി​ൽ ഉ​ണ്ട്. പ്ര​മാ​ടം പ​ഞ്ചാ​യ​ത്തു വി​ഭ​ജി​ച്ചു തെ​ങ്ങും​കാ​വി​ൽ പ​ഞ്ചാ​യ​ത്തും വ​ള്ളി​ക്കോ​ട്‌ വി​ഭ​ജി​ച്ചു അ​ങ്ങാ​ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തും സാ​ധ്യ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.