ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വ്
Monday, October 14, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് മെ​ക്കാ​നി​ക്ക്, എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ ട്രേ​ഡു​ക​ളി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. മ​ണി​ക്കൂ​റി​ല്‍ 240 രൂ​പ നി​ര​ക്കി​ല്‍ ഒ​രു മാ​സം പ​ര​മാ​വ​ധി 24000 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കും. യോ​ഗ്യ​രാ​യ​വ​ര്‍ 18ന് ​ഐ​ടി​ഐ​യി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.
ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് മെ​ക്കാ​നി​ക്ക് ട്രേ​ഡി​ലേ​ക്ക് രാ​വി​ലെ 10നും ​എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ ട്രേ​ഡി​ലേ​ക്ക് 11നു​മാ​ണ് ഇ​ന്‍റ​ര്‍​വ്യൂ. കൂ​ടു​ത​ല്‍ വി​വ​രം ഐ​ടി​ഐ​യി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 04735 2210850.