പാ​റ​മ​ട, ക്ര​ഷ​ർ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ
Monday, October 14, 2019 11:20 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി, ചേ​ത്ത​യ്ക്ക​ൽ വി​ല്ലേ​ജു​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ നീ​രേ​റ്റു​കാ​വി​ൽ പാ​റ​മ​ട​യും ക്ര​ഷ​റും ആ​രം​ഭി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ വ​ട്ട​ക​പ്പാ​റ, സ്റ്റോ​ർ പ​ടി, പു​ഞ്ചി​രി മു​ക്ക് എ​ന്നീ ജ​ന​വാ​സ മേ​ഖ​ല​ക​ൾ​ക്ക് സ​മീ​പ​മാ​ണ് പാ​റ​മ​ട​യ്ക്ക് ശ്ര​മം ന​ട​ക്കു​ന്ന​ത് .
ആ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്രം, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വീ​ടു​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാ​മു​ണ്ട്. ഇ​വി​ടെ പാ​റ​മ​ട​യോ ക്ര​ഷ​റോ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ പൊ​ടി​പ​ട​ല​ങ്ങ​ളാ​ൽ അ​ന്ത​രീ​ക്ഷ​വാ​യു മ​ലി​ന​പ്പെ​ടും.
സ​മീ​പ​ത്തെ ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​യു​ള്ള മാ​ട​ത്ത​രു​വി​യും മ​ലീ​മ​സ​മാ​കു​ക​യും ടൂ​റി​സം സാ​ധ്യ​ത അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി​ത്തീ​രു​ക​യും ചെ​യ്യു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.
പാ​റ​മ​ട ലോ​ബി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യ​രു​തെ​ന്നും പാ​റ​മ​ട, ക്ര​ഷ​ർ, വെ​ടി​മ​രു​ന്നു സം​ഭ​ര​ണം എ​ന്നി​വ​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി, താ​ലൂ​ക്ക്, വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ ഉ​പ​രോ​ധി​ക്കാ​ൻ മാ​ത്യൂ കൈ​ത​വ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​കീ​യ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
തോ​മ​സ് മാ​ത്യു മ​ണ​ക്കാ​ലം പ​ള്ളി​ൽ, തോ​മ​സ് മ​ത്താ​യി തു​ണ്ടി​യി​ൽ, സാ​ലു​തു​ണ്ടി​യി​ൽ, അ​നി​ൽ പ്ലാ​വു​ങ്ക​ൽ ,സാ​ബു ഓ​ട്ടു​പു​ര​ക്ക​ൽ, സാ​റാ​മ്മ തോ​മ​സ് ചെ​റു​വ​ള്ളി എ​ബി തോ​മ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.