മ​ഴ ശ​ക്ത​മാ​യി, 19 വ​രെ മ​ഞ്ഞ അ​ല​ർ​ട്ട് ‌‌
Wednesday, October 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 19 വ​രെ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ള്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി നൂ​ഹ് അ​റി​യി​ച്ചു.
നീ​രൊ​ഴു​ക്ക് കൂ​ടി​യ​തി​നാ​ലും മ​ണി​യാ​ര്‍ ബാ​രേ​ജി​ന് മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ല്‍, മൂ​ഴി​യാ​ര്‍, ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ വൈ​ദ്യു​തോ​ത്പാ​ദ​നം കൂ​ട്ടി​യ​തി​നാ​ലും മ​ണി​യാ​ര്‍ സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ജ​ല​നി​ര​പ്പ് 34.60 മീ​റ്റ​ര്‍ ആ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് 50 ​സെ​ന്‍റി മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തു​മൂ​ലം ക​ക്കാ​ട്ടാ​റി​ല്‍ 100 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്.
പ​മ്പ​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ര്‍ പ്ര​ത്യേ​കി​ച്ച് മ​ണി​യാ​ര്‍, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും, പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.ക​ള​ക്ട​റേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം. ക​ള​ക്‌​ട​റേ​റ്റ് 0468 2322515, 0468 2222515, 8078808915, താ​ലൂ​ക്ക് ഓ​ഫീ​സ് തി​രു​വ​ല്ല 0469 2601303, കോ​ഴ​ഞ്ചേ​രി 04682222221, മ​ല്ല​പ്പ​ള​ളി 0469 2682293, അ​ടൂ​ര്‍ 04734 224826, റാ​ന്നി 04735 227442, കോ​ന്നി 0468 2240087. ‌

‌അ​ടൂ​രി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി

അ​ടൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ടൂ​രി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. കൈ​ത്തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞു. മി​ത്ര​പു​രം നാ​ല്പ​തി​നാ​യി​രം പ​ടി ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പു​ഷ്പ​വ​ല്ലി, മ​റ്റ​ത്തി​ൽ ത​റ​യി​ൽ ഗ​ബ്രി​യേ​ൽ, ന​ഥ​നി​യേ​ൽ, പാ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.
എം​സി റോ​ഡി​ലെ ക​ലു​ങ്ക് അ​ട​ഞ്ഞ​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. ബൈ​പാ​സി​ന് ഇ​രു​വ​ശ​ത്തെ​യും താ​ഴ്ന്ന ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി. ‌