ന​വോ​ത്ഥാ​ന നാ​യ​ക​രു​ടെ വാ​ക്കു​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ‌
Thursday, October 17, 2019 10:55 PM IST
കോ​ന്നി: കേ​ര​ള സാ​ഹ​ച​ര്യ​ത്തി​ൽ ന​വോ​ത്ഥാ​ന നാ​യ​ക​ർ പ​റ​ഞ്ഞ വാ​ക്കു​ക​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ്ര​മാ​ട​ത്ത് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സാ​മൂ​ഹി​ക​മാ​യ മു​ന്നേ​റ്റ​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്ത്രീ​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം.

കേ​ര​ള പോ​ലീ​സി​ൽ സ്ത്രീ​ക​ളെ നേ​രി​ട്ട് എ​സ്ഐ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ൽ​കി​യ​ത് കോ​ടി​യേ​രി ചൂ​ണ്ടി​ക്കാ​ട്ടി.രാ​ജ്യ​ത്ത് ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നു ക​ഴി​യു​ന്നി​ല്ലെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു.കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ചി​ന്ത കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​ണ്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മ​ല്ല ഇ​ന്ന് കേ​ര​ള​ത്തി​ലു​ള്ള​ത്.

പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നാ​കു​ന്നി​ല്ല. 52 എം​പി​മാ​രും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ക്കാ​രാ​ണ്. ബി​ജെ​പി​യു​ടെ ബി ​ടീ​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ 600 വാ​ഗ്ദാ​ന​ങ്ങ​ളി​ൽ 500 ഉം ​ന​ട​പ്പാ​ക്കി. കേ​ര​ള​ബാ​ങ്ക് ഇ​ക്കൊ​ല്ലം ഫ​ല​വ​ത്താ​കും. 45000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി മു​ഖേ​ന അം​ഗീ​കാ​രം ന​ല്കി​യി​രി​ക്കു​ന്ന​ത്.

30,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.ബാ​ല​ൻ​മാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സി​പി​എ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം ആ​ർ. രാ​ജേ​ന്ദ്ര​ൻ​പി​ള്ള, ബി. ​രാ​ജേ​ന്ദ്ര​ൻ​പി​ള്ള, കെ.​ജെ. തോ​മ​സ്, പി.​ജെ. അ​ജ​യ​കു​മാ​ർ, കെ.​ആ​ർ. അ​ജ​യ​ൻ, ശ്യാ​ലാ​ൽ, കെ.​സി. രാ​ജ​ഗാ​പോ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.