മോ​ഹ​ൻ​രാ​ജ് ഇ​ന്ന് മ​ല​യാ​പ്പു​ഴ​യി​ൽ റോ​ഡ്ഷോ​യി​ൽ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും ‌
Thursday, October 17, 2019 10:58 PM IST
‌കോന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​ന്‍റെ മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വെ​ട്ടൂ​ർ ജം​ഗ്ഷ​നി​ൽ കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.വി​വി​ധ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം മ​ല​യാ​ല​പ്പു​ഴ അ​ന്പ​ലം ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണ പ​രി​പാ​ടി സ​മാ​പി​ക്കും.

സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല​പ​ര്യ​ട​നം ഇ​ന്ന് അ​വ​സാ​നി​ക്കും.എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എം​പി​മാ​രാ​യ അ​ടൂ​ർ പ്ര​കാ​ശ്, ആ​ന്‍റോ ആ​ന്‍റ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​നൊ​പ്പം ഇ​ന്ന് വൈ​കു​ന്നേ​രം റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ക്കും.പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡ്ഷോ മ​ല്ല​ശേ​രി​മു​ക്ക്, കോ​ന്നി ടൗ​ണ്‍ വ​ഴി എ​ലി​യ​റ​യ്ക്ക​ലി​ൽ സ​മാ​പി​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്ന് ഏ​നാ​ദി​മം​ഗ​ലം, വ​ക​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.