എ​ൻ​എ​സ്എ​സി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ല: പ്രേ​മ​ച​ന്ദ്ര​ൻ ‌‌
Thursday, October 17, 2019 10:58 PM IST
‌പ​ത്ത​നം​തി​ട്ട: ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ന്ന പേ​രി​ൽ എ​ൻ​എ​സ്എ​സി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​നു​ള്ള സി​പി​എം നേ​താ​ക്ക​ളു​ടെ ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​ര​ള​ത്തി​ൽ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ഇ​തി​നു മു​ന്പും രാ​ഷ്ട്രീ​യ​മാ​യ നി​ല​പാ​ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യി​ക്കു​ന്ന​വ​രെ വാ​ഴ്ത്തു​ക​യും എ​തി​ർ​ക്കു​ന്ന​വ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സി​പി​എം സ​മീ​പ​നം ശ​രി​യ​ല്ല.

ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​പ​ച​യ​മാ​ണ് സ്വ​ന്തം കൊ​ടി​യു​ടെ നി​റം പോ​ലും മാ​റ്റി ചി​ഹ്നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ത്ത് വോ​ട്ട് അ​ധി​ക​ത്തി​ൽ കി​ട്ടാ​ൻ എ​ന്തു​പ​ണി​യും കാ​ട്ടു​ന്ന​വ​രാ​യി സി​പി​എ​മ്മു​കാ​ർ മാ​റി​യെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

വ​രു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പെി​ൻ​റ ഫ​ല സൂ​ച​ന​യാ​കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല വി​ഷ​യ​മാ​ക്കാ​ൻ യു​ഡി​എ​ഫ് ആ​ലോ​ചി​ച്ച​ത​ല്ല. ബി​ജെ​പി യും ​എ​ൽ​ഡി​എ​ഫു​മാ​ണ് വി​ഷ​യം ഉ​യ​ർ​ത്തി​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട് കൃ​ത്യ​മാ​ണ്. അ​തി​ൽ ചാ​ഞ്ചാ​ട്ട​മു​ണ്ടാ​യി​ട്ടി​ല്ല. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന് ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ 35 നി​യ​മ​ങ്ങ​ൾ പാ​സാ​ക്കി​യ മോ​ദി സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ത​യാ​റാ​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. തീ​ർ​ഥാ​ട​ന കാ​ലം അ​രി​കി​ലെ​ത്തി​നി​ൽ​ക്കേു​ന്പാ​ഴും പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ​ന്പ​യെ പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​ടു​ത്ത തീ​ർ​ഥാ​ട​ന​കാ​ല​വും സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കാ​നാ​ണ് ശ്ര​മം.

ഇ​തി​നെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല.പി​എ​സ്്സി​യു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​ഗ്ന​മാ​യ അ​ഴി​മ​തി​യാ​ണ് മാ​ർ​ക്ക്ദാ​ന​ത്തി​ലൂ​ടെ മ​ന്ത്രി ജ​ലീ​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​ദാ​ല​ത്ത് ന​ട​ത്തി അ​ധി​ക​മാ​ർ​ക്ക് ന​ൽ​കാ​ൻ ഏ​തു​നി​യ​മ​മാ​ണു​ള്ള​ത്. പാ​ർ​ട്ടി കു​ടും​ബ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യ കു​ട്ടി​ക​ൾ​ക്ക് പ്രോ ​ചാ​ൻ​സ​ല​ർ എ​ന്ന അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് മാ​ർ​ക്ക്ദാ​നം ന​ട​ത്തു​ക​യാ​ണ് മ​ന്ത്രി ചെ​യ്ത​ത്.

ശ​ബ​രി​മ​ല​യു​ടെ പേ​രി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ന് ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് പ​ണം​കെ​ട്ടി​െ​ച്ച് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്കം ഭൂ​മി സം​ബ​ന്ധ​മാ​യ മു​ഴു​വ​ൻ കേ​സു​ക​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, ആ​ർ. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​ജി. പ്ര​സ​ന്ന​കു​മാ​ർ, തോ​മ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.