തി​രു​വ​ല്ല ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ
Saturday, October 19, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: 12ാമ​ത് തി​രു​വ​ല്ല ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മു​ത​ൽ 24 വ​രെ സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.ഫാ.​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലും തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്ര​വു​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. കു​ർ​ബാ​ന​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. സീ​റോ മ​ല​ങ്ക​ര, സീ​റോ മ​ല​ബാ​ർ, ല​ത്തീ​ൻ ക്ര​മ​ത്തി​ൽ ഓ​രോ​ ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഇ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും.