വ്യ​ക്തി​ഹ​ത്യ രാ​ഷ്്‌ട്രീയ ധാ​ർ​മി​ക​ത​യ്ക്ക് ചേ​ർ​ന്ന​ത​ല്ല: എ​ൽ​ഡി​എ​ഫ്
Saturday, October 19, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​നാ​ളു​ക​ളി​ൽ കോ​ന്നി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നു​ള്ള യു​ഡി​എ​ഫ്, ബി​ജെ​പി നീ​ക്കം രാ​ഷ്ട്രീ​യ​ധാ​ർ​മി​ക​ത​യ്ക്കു നേ​രെ ഉ​യ​രു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ ്തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത് ത​രം​താ​ഴ്ന്ന ന​ട​പ​ടി​ക​ളാ​ണ് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കു​നേ​രെ കേ​സു​ക​ൾ സ്വാ​ഭാ​വി​ക​മാ​ണ്. സ​മ​ര​രം​ഗ​ത്തു​ള്ള​വ​ർ​ക്കെ​തി​രെ എ​ടു​ക്കു​ന്ന കേ​സു​ക​ളി​ൽ പ​ല​തും കൂ​ടു​ത​ൽ ക്രി​മി​നി​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​ക്കൊ​ണ്ടു​ള്ള​താ​കും. രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​രം കേ​സു​ക​ളെ​ടു​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത​ചി​ഹ്ന​ങ്ങ​ളും മ​താ​ചാ​ര്യന്മാ​രു​ടെ ചി​ത്ര​ങ്ങ​ളും ചേ​ർ​ത്ത് ബി​ജെ​പി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ എം​ബ്ല​വും കാ​തോ​ലി​ക്കാ​ബാ​വ​യു​ടെ ചി​ത്ര​വും ചേ​ർ​ത്തു ത​യാ​റാ​ക്കി​യ വീ​ഡി​യോ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യും ഇ​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ൽ ഇ​ര​ട്ട​വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ സൃ​ഷ്ടി​യാ​ണെ​ന്ന ആ​രോ​പ​ണം പ​ച്ച​ക്ക​ള്ള​മാ​ണ്. യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച പ​ട്ടി​ക​യി​ൽ പ​റ​യു​ന്ന​വ​രി​ൽ പ​ല​രും യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രാ​ണ്. പ​രാ​ജ​യ​ഭീ​തി​യി​ലാ​യ യു​ഡി​എ​ഫും ബി​ജെ​പി​യും യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വ​ച്ച് ക​ള്ള​ക്ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.