ലോ​ക്സ​ഭ വോ​ട്ടു​ക​ൾ മാ​റി​മ​റി​യും! സാ​ധ്യ​താ​ ക​ണ​ക്കെ​ടു​പ്പു​മാ​യി മു​ന്ന​ണി​ക​ൾ
Saturday, October 19, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ പ്ര​ചാ​ര​ണ​കോ​ലാ​ഹ​ലം അ​വ​സാ​നി​ക്കു​ന്പോ​ഴും ഫ​ലം എ​ന്താ​കു​മെ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​നാ​കു​ന്നി​ല്ല. 23 വ​ർ​ഷം ത​ങ്ങ​ളെ തു​ണ​യ്ക്കു​ക​യും ആ​റു​മാ​സം മു​ന്പു ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡ് സ​മ്മാ​നി​ക്കു​ക​യും ചെ​യ്ത കോ​ന്നി മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് ന​ട​ത്തി​യ​ത് ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ്. മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം പ്ര​തീ​ക്ഷ​ക​ളോ​ടെ പ്ര​ചാ​ര​ണ​രം​ഗ​ത്തെ​ത്തി​യ എ​ൽ​ഡി​എ​ഫി​ന് പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്പോ​ൾ പോ​രാ​ട്ടം ക​ന​ത്ത​തു ത​ന്നെ.

ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള ബി​ജെ​പി മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര​മെ​ഴു​താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലു​മാ​ണ്.ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വി​ധി​നി​ർ​ണ​യം ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​യി​രു​ത്ത​പ്പെ​ടാ​നാ​കി​ല്ലെ​ന്ന ഘ​ട്ടം​വ​രെ എ​ത്തി. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടൂ​ർ പ്ര​കാ​ശി​ലൂ​ടെ 72,800 വോ​ട്ട് യു​ഡി​എ​ഫി​ന് ല​ഭി​ച്ച മ​ണ്ഡ​ല​മാ​ണ് കോ​ന്നി. എ​ന്നാ​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വോ​ട്ട് 49,667 ആ​യി കു​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ 52,052 വോ​ട്ടു​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​എ​ഫി​ന് ലോ​ക്സ​ഭാ തെര ഞ്ഞെടുപ്പിൽ 46,946 വോ​ട്ട് മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ.

ര​ണ്ട് മു​ന്ന​ണി​ക​ൾ​ക്കും വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​പ്പോ​ൾ 2016 നി​യ​സ​ഭ​ാ തെരഞ്ഞെടുപ്പിൽ 16,713 വോ​ട്ട് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബി​ജെ​പി ലോ​ക്സ​ഭ​യി​ലേ​ക്ക് നേ​ടി​യ 46,506 വോ​ട്ടു​ക​ൾ. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും അ​ന്ന് ന​ഷ്ട​മാ​യ വോ​ട്ടു​ക​ൾ തി​രി​കെ പി​ടി​ക്കാ​നാ​കു​മോ​യെ​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ. സു​രേ​ന്ദ്ര​ൻ അ​ന്നു​നേ​ടി​യ വോ​ട്ടു​ക​ൾ നി​ല​നി​ർ​ത്തു​ക​യും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നേ​ടു​ക​യും ചെ​യ്യു​മെ​ന്ന് ബി​ജെ​പി ക​ണ​ക്കു​കൂ​ട്ടു​ന്പോ​ൾ ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സാ​ഹ​ച​ര്യ​മ​ല്ല മ​ണ്ഡ​ല​ത്തി​ലേ​ത് എ​ന്ന​താ​ണ് ഇ​ട​തു,വ​ല​തു മു​ന്ന​ണി​ക​ളു​ടെ പ​ക്ഷം. ലോ​ക്സ​ഭ​യി​ലേ​ക്ക് ന​ട​ന്ന​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ങ്ങ​നെ വ​രു​ന്പോ​ൾ വോ​ട്ടു​ക​ളു​ടെ വീ​തം​വ​യ്പ് സാ​മു​ദാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ത​രം തി​രി​ക്കു​ക​യാ​ണ് നി​ല​വി​ൽ കോ​ന്നി രാ​ഷ്ട്രീ​യം.

പ​ര​ന്പ​രാ​ഗ​ത​മാ​യി മൂ​ന്ന് മു​ന്ന​ണി​ക​ളും സ്വ​ന്ത​മാ​ക്കി​വ​ച്ചി​രു​ന്ന വോ​ട്ടു​ക​ളി​ൽ വി​ള്ള​ൽ വീ​ഴു​മോ​യെ​ന്ന​താ​ണ് ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ക്കു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ധ്രു​വീ​ക​ര​ണ​ത്തി​നും അ​പ്പു​റ​ത്തേ​ക്കും വോ​ട്ടു​ക​ൾ തി​രി​ഞ്ഞു​മ​റി​യാ​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ്ടു​കൊ​ണ്ടാ​ണ് പ്ര​ചാ​ര​ണം കൊ​ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.ഈ​ഴ​വ​സ​മു​ദാ​യ​ത്തി​ന് മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ നാ​യ​ർ, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. മു​സ്ലിം വി​ഭാ​ഗ​വും പ​ട്ടി​ക​ജാ​തി വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടേ​താ​യ ക​രു​ത്ത് പ്ര​ക​ട​മാ​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് കോ​ന്നി.