വോ​ട്ട​ർ സ്ലി​പ്പ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യി
Saturday, October 19, 2019 10:34 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട​ർ സ്ലി​പ്പ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ബി​എ​ൽ​ഒ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് വോ​ട്ട​ർ സ്ലി​പ്പ് വി​ത​ര​ണം ചെ​യ്ത​ത്. വോ​ട്ട​ർ സ്ലി​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത​ല്ല. വോ​ട്ടേ​ഴ്സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള മ​റ്റ് 11 ത​രം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളു.