ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ ‌
Sunday, October 20, 2019 10:59 PM IST
ക​ല്ലൂ​പ്പാ​റ: അ​ഖി​ലേ​ന്ത്യാ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ അ​ട​ൽ അ​ക്കാ​ദ​മി​യു​ടെആ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യി​ൽ പ​ഞ്ച​ദി​ന പ​രി​ശീ​ല​നം ക​ല്ലൂ​പ്പാ​റഎ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ന്നു മു​ത​ൽ 25 വ​രെ ന​ട​ത്തും.
ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ കു​രു​വി​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള പോ​ലീ​സ് മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചെ​ങ്ങ​ന്നൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ്കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ജേ​ക്ക​ബ് തോ​മ​സ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ. ദീ​പ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ്യാ​മ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾപ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
സൈ​ബ​ർ ഫോ​റെ​ൻ​സി​ക്സ്, സൈ​ബ​ർ ലോ ​സോ​ഷ്യ​ൽഎ​ൻ​ജി​നീ​യ​റിം​ഗ്, മാ​ൽ​വെ​യ​ർ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ പ​രി​ശീ​ല​നംന​ൽ​കും.
മു​ൻ​നി​ര സൈ​ബ​ർ സെ​ക്യൂ​രി​റ്റി ക​മ്പ​നി​ക​ൾ, സൈ​ബ​ർ ഡോം, ​എ​ത്തി​ക്ക​ൽഹാ​ക്കിം​ഗ് അ​ക്കാ​ഡ​മി, സൈ​ബ​ർ ഫോ​റ​ൻ​സി​ക് ലാ​ബ് മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെസാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
കേ​ന്ദ്ര മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം എ​ഐ​സി​റ്റി​ഇ വ​ഴി രാ​ജ്യ​ത്തൊ​ട്ടാ​കെ സാ​ങ്കേ​തി​കവി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽപ​രി​ശീ​ല​നം ന​ൽ​കി പ്രാ​വീ​ണ്യം നേ​ടു​ന്ന​തി​ന് രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള​താ​ണ് എ​ഐ​സി​റ്റി​ഇ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ലേ​ണിം​ഗ് (അ​ട​ൽ) അ​ക്കാ​ഡ​മി​ക​ൾ.
രാ​ജ്യ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ൾ​പ്പെ​ടെ അ​ഞ്ച് അ​ട​ൽഅ​ക്കാ​ഡ​മി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
കാ​ല​ഘ​ട്ട​ത്തി​ന​നു​സൃ​ത​മാ​യിതൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം യു​വ​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന് അ​ധ്യാ​പ​ക​രുംസാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​രും പ​രി​ശീ​ല​നം നേ​ടേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.
നൂ​ത​ന സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലു​ള്ള പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​നം സ്ഥാ​പ​ന​ങ്ങ​ളെകാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ഇ​പ്പോ​ഴ​ത്തെ വെ​ല്ലു​വി​ളി​ക​ളെഅ​തി​ജീ​വി​ക്കു​ന്ന​തി​നും പ​ര്യാ​പ്ത​മാ​ക്കു​ന്നു.
കൂ​ടാ​തെ ആ​ഗോ​ള ത​ല​ത്തി​ൽവി​ദ്യാ​ർ​ഥി​ക​ളെ മി​ക​വു​റ്റ മ​ത്സാ​രാ​ർ​ഥി​ക​ളാ​ക്കു​ന്ന​തി​നും കാ​ര്യ​പ്രാ​പ്തി​യു​ള്ള​വ​രാ​ക്കു​ന്ന​തി​നും ല​ക്ഷ്യം വ​ച്ച് കൊ​ണ്ടാ​ണ് അ​ട​ൽ അ​ക്കാ​ഡ​മി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പു​തു ത​ല​മു​റ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന്സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക വ​ഴി സാ​മൂ​ഹി​ക ന​ന്മ​യു​ള്ള ഒ​രുന​ല്ല പൗ​ര​നാ​യി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​ട​ൽ അ​ക്കാ​ദ​മി ല​ക്ഷ്യം വെ​യ്ക്കു​ന്നു.
പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ കു​രു​വി​ള, കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​ഷാ​ന​വാ​സ് കെ.​റ്റി.,രാ​ജ്കു​മാ​ർ റ്റി. ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ‌‌