ക​ല​ഞ്ഞൂ​ർ കു​റ്റു​മ​ണ്ണി​ലെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി
Monday, October 21, 2019 10:33 PM IST
കോ​ന്നി: ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്ന് തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി ഏ​ഴ് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും മു​ങ്ങി. ക​ല​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൂ​ട​ല്‍ കു​റ്റു​മ​ണ്ണി​ലാ​ണ് വീ​ടു​ക​ള്‍ മു​ങ്ങി​യ​ത്. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ പാ​ത​യോ​ട് ചേ​ര്‍​ന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പ​മാ​ണ് വീ​ടു​ക​ള്‍. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് സ​മീ​പ​ത്ത് കൂ​ടി ഒ​ഴൂ​കു​ന്ന വ​ലി​യ​തോ​ട്ടി​ലെ വെ​ള്ളം പ​റ​മ്പി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും ഇ​ര​ച്ചു ക​യ​റി​യ​ത്.

കു​റ്റു​മ​ണ്‍ ശ്രീ​ഭ​വ​ന​ത്തി​ല്‍ മോ​ഹ​ന​ന്‍, ആ​ലു​നി​ല്‍​ക്കു​ന്ന​തി​ല്‍ ര​തീ​ഷ്, മീ​നു​ഭ​വ​ന​ത്തി​ല്‍ ഷീ​ജ, ക​ല്ലു​വെ​ട്ടാ​കു​ഴി ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ചി​ഞ്ചു​ഭ​വ​നി​ല്‍ ചെ​ല്ല​മ്മ, ലേ​ഖാ ഭ​വ​നി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍, ശോ​ഭാ​ഭ​വ​നി​ല്‍ ര​വി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത്. പു​ല​ര്‍​ച്ചെ വെ​ള്ളം ഒ​ഴു​കി വ​രു​ന്ന​ത് ക​ണ്ട് ആ​ളു​ക​ള്‍ വീ​ടു​ക​ള്‍ വി​ട്ട് ഓ​ടി​യ​തി​നാ​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​യി. എ​ന്നാ​ല്‍ വീ​ട്ടി​ലു​ള്ള സ​ക​ല സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. കി​ണ​റു​ക​ളി​ലും വെ​ള്ളം മൂ​ടി. ശൗ​ചാ​ല​യ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

എ​ല്ലാ മ​ഴ​ക്കാ​ല​ത്തും വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍​ക്ക് ആ​റ് വ​ര്‍​ഷം മു​മ്പ് കു​റ്റു​മ​ണ്ണി​ൽ സ്ഥ​ലം വാ​ങ്ങി വീ​ടു​വ​ച്ചു ന​ല്‍​കി​യ​ത്. ഓ​രോ​രു​ത്ത​ര്‍​ക്കും നാ​ല് സെ​ന്‍റ് വീ​തം സ്ഥ​ല​മാ​ണു​ള്ള​ത്. ഇ​വ​ര്‍​ക്ക് വീ​ടു​ക​ളി​ലേ​ക്കെ​ത്താ​ന്‍ വ​ഴി ഇ​ല്ലാ​ത്ത​താ​ണ് അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​നം.

തോ​ട് ക​ട​ന്നു​വേ​ണം കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ക്ക​മു​ള്ള​വ​ര്‍ വീ​ട്ടി​ലെ​ത്താ​ന്‍. എ​ന്നാ​ല്‍ മ​ഴ​ക്കാ​ല​ത്ത് തോ​ട് മു​റി​ച്ച് ക​ട​ക്കാ​നും ക​ഴി​യി​ല്ല. ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ മൂ​ന്നു വ​ശ​വും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യാ​ണ്. അ​വ​ര്‍ അ​തി​രു​ക​ള്‍ മ​തി​ല്‍​കെ​ട്ടി തി​രി​ച്ചി​രി​ക്കു​ക​യു​മാ​ണ്. വെ​ള്ളം പൊ​ങ്ങി​യാ​ല്‍ ഇ​വ​ര്‍​ക്ക് വേ​റെ എ​ങ്ങോ​ട്ടും മാ​റാ​നും ക​ഴി​യി​ല്ല.

തോ​ടി​ന് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​താ​ര്യ​കേ​ര​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അ​പേ​ക്ഷ​ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ‌