സു​വി​ധ, ട്രെ​ന്‍​ഡ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മ​റി​യാം
Tuesday, October 22, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍, ത​ത്സ​മ​യ ഫ​ല​സൂ​ച​ന​ക​ള്‍ എ​ന്നി​വ അ​റി​യു​ന്ന​തി​നാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സു​വി​ധ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ട്രെ​ന്‍​ഡ് എ​ന്നീ വെ​ബ്സൈ​റ്റു​ക​ള്‍ കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വി​എ​ച്ച്എ​സ്എ​സി​ല്‍ സ​ജ്ജ​മാ​ക്കി. ഇ​തു​വ​ഴി വോ​ട്ടെ​ണ്ണ​ല്‍ ഫ​ല​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും.
14 ടേ​ബി​ളു​ക​ളി​ലെ​യും ആ​ദ്യ​റൗ​ണ്ട് വോ​ട്ട് എ​ണ്ണി​ക്ക​ഴി​യു​മ്പോ​ള്‍ കൗ​ണ്ടിം​ഗ് സെ​ന്‍റ​റി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ധാ​ന സെ​ന്‍റ​റി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ട്രെ​ന്‍​ഡ് വ​ഴി സാ​ധി​ക്കും. എ​ന്‍​ഐ​സി​യാ​ണ് ര​ണ്ടു വെ​ബ്സൈ​റ്റു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, കെ​ല്‍​ട്രോ​ണ്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ക. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലെ 14 കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളി​ല്‍ നി​ന്നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ടേ​ബി​ളി​ല്‍ നി​ന്നും ഓ​രോ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​യും ത​ത്സ​മ​യ വോ​ട്ടെ​ണ്ണ​ല്‍ വി​വ​ര​ങ്ങ​ള്‍ ട്രെ​ന്‍​ഡി​ലേ​ക്കും സു​വി​ധ​യി​ലേ​ക്കും ന​ല്‍​കും.
ട്രെ​ന്‍​ഡി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ന​മ്പ​ര്‍, പാ​സ്‌​വേ​ഡ് എ​ന്നി​വ ന​ല്‍​കി​യാ​ല്‍ വോ​ട്ടിം​ഗ് കൗ​ണ്ടിം​ഗ് (ടേ​ബി​ള്‍ വൈ​സ്) എ​ന്ന മെ​നു​വി​ല്‍ നി​ന്ന് റൗ​ണ്ട്, ടേ​ബി​ള്‍ ന​മ്പ​ര്‍, പോ​ളിം​ഗ് ബൂ​ത്ത് ന​മ്പ​ര്‍, പാ​ര്‍​ട്ടി, വോ​ട്ടേ​ഴ്സ്, ടോ​ട്ട​ല്‍ എ​ന്നി​വ അ​റി​യാ​ന്‍ സാ​ധി​ക്കും. സു​വി​ധ, ട്രെ​ന്‍​ഡ് വെ​ബ്സൈ​റ്റു​ക​ള്‍ മോ​സി​ല്ല ഫ​യ​ര്‍​ഫോ​ക്സ് ബ്രൗ​സ​ര്‍ മു​ഖേ​ന ഉ​പ​യോ​ഗി​ക്ക​ണം.
വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ബി​എ​സ്എ​ന്‍​എ​ലിന്‍റെ​യും കെ​എ​സ്ഇ​ബി​യു​ടെ​യും മു​ഴു​വ​ന്‍ സ​മ​യ സേ​വ​ന​വും ല​ഭ്യ​മാ​കും. ഐ​ടി മി​ഷ​ന്‍റെ കേ​ര​ള സ്റ്റേ​റ്റ് ഗ്രൂ​പ്പ് വൈ​ഡ് ഏ​രി​യ നെ​റ്റ് വ​ര്‍​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
സു​വി​ധ ട്രെ​ന്‍​ഡ് ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ട്ര​യ​ല്‍ റ​ണ്‍ കൗ​ണ്ടിം​ഗ് സെ​ന്‍റ​റി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു.
http://trend.kerala.giv.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ല്ലാ​വ​ര്‍​ക്കും ത​ത്സ​മ​യം അ​റി​യാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ ജി​ജി ജോ​ര്‍​ജ്, അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ ആ​ലീ​സ് ആ​ന്‍​ഡ്രൂ​സ് കോ​ട്ടി​രി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.